സ്‌കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍
1 min read
കൊല്ലം : സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫറെ പൊലീസ് പിടികൂടി. കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്. രാത്രി സ്‌കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു ഇയാള്‍. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. അടുര്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദേവി സ്‌കാനിംഗ് സെന്ററിലാണ് സംഭവം നടന്നത്. സ്‌കാനിംഗിന്റെ നടപടിക്രമങ്ങള്‍ക്കിടെ വസ്ത്രം മാറുകയായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടെ സംശയം തോന്നിയ യുവതി അവിടെ പരിശോധിക്കുകയും ബഹളം വെക്കുകയുമായിരുന്നു.
സമീപത്തുണ്ടായിരുന്ന ആളുകള്‍ അവിടേക്കെത്തുകയും ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ സംശയം സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് അംജിത്തിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. പെലീസ് പരിശോധനയില്‍ പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ സമാനമായ രീതിയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്നതായുമാണ് ലഭിക്കുന്ന സൂചന.