മതം മാറാന്‍ വിസമ്മതിച്ചതിന് ഹിന്ദു യുവാവിനും അമ്മക്കും നേരെ കാമുകിയുടെ വീട്ടുകാരുടെ അക്രമണം
1 min readതിരുവനന്തപുരം: ഹിന്ദു യുവാവിനും അമ്മക്കുംനേരെ കാമുകിയുടെ വീട്ടുകാരുടെ അക്രമണം. മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അക്രമണം. വര്‍ക്കല ഇലകമണ്‍ ഹരിപുരം സ്വദേശിനിയായ ശാലിനിയെയും മകനെയുമാണ് മാരകായുധങ്ങളുമായെത്തിയ സംഘം അക്രമിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ആയിരുന്നു അക്രമണം. യുവാവ് കഴിഞ്ഞ കുറച്ചുകാലമായി മുസ്ലീം പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. പെണ്‍കുട്ടിയുമായുള്ള വിവാഹം നടക്കണമെങ്കില്‍ യുവാവും കുടുംബവും മതം മാറണമെന്ന് കാമുകിയുടെ വീട്ടുകാര്‍ പറഞ്ഞു എന്നാല്‍ ഇത് നിരസ്സിച്ചതോടെ യുവതിയുടെ വീട്ടുകര്‍ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല രാമന്തളി ബിസ്മിയ മന്‍സിലില്‍ അര്‍ഷാദാണ് അറസ്റ്റിലായത്. എന്നാല്‍ മറ്റു പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല.