വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്.ഐക്ക്‌നേരെ അഭിഭാഷകരുടെ കൈയ്യേറ്റ ശ്രമം
1 min read
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്.ഐയ്‌ക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമമെന്ന് പരാതി. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നല്‍കിയത്. ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാന്‍ സമയം താമസിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കൈയേറ്റം ചെയ്തുവെന്നും, അസഭ്യം വിളിച്ചുവെന്നും മജിസ്‌ട്രേറ്റിന് എസ്.ഐ പരാതി നല്‍കി.