കൊച്ചി കൂട്ടബലാത്സംഗക്കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി, പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസനിക്കും

1 min read

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് 19 കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ആക്രമിക്കപെട്ട യുവതിയുടെ സുഹൃത്തും പീഡനത്തിന് ഒത്താശ ചെയ്‌തെന്ന് കരുതുന്ന ഡിംപിള്‍ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിന്‍ , സുധീപ് , വിവേക് എന്നീ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ പൊലീസ് ഇനി ഇവരെ കസ്റ്റഡില്‍ ആവശ്യപെടില്ല. ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച് പോലീസ് പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

അതിനിടെ വക്കാലത്ത് ഇല്ലാതെ കോടതി മുറിയിലെത്തി പ്രതിഭാഗം അഭിഭാഷകനോട് കയര്‍ത്ത പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ആളൂരിനോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരിക്കുകയാണ്. കൂട്ട ബലാത്സംഗ കേസില്‍ വക്കാലത്ത് ഇല്ലാതെ പ്രതി ഡിംപിളിന് വേണ്ടി ഹാജരാവുകയും അവരുടെ അഭിഭാഷകനോട് കോടതി മുറിയില്‍ വച്ച് തര്‍ക്കിക്കുകയും ചെയ്തതിനാണ് നോട്ടീസ്. സംഭവത്തില്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ രണ്ട് ആഴ്ചയ്ക്കകം രേഖാമൂലം അറിയിക്കാനാണ് നിര്‍ദേശം. ആളൂരിനെക്കൂടാതെ അഞ്ച് അഭിഭാഷകരില്‍ നിന്ന് കൂടി ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.