കാരി ബിനുവിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍

1 min read

ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി കാരി ബിനുവിന് ജാമ്യം നല്‍കരുതെന്ന് സംസ്ഥാനം സുപ്രിം കോടതിയില്‍. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകള്‍ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ഇയാള്‍ ആവര്‍ത്തിക്കുമെന്നും സംസ്ഥാനം അറിയിച്ചു. ശിക്ഷ ഇളവ് തേടി ബിനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറുപടി. 2015 ലാണ് സി ഐ ടി യു നേതാവായ സുനില്‍ ബാബുവിനെ കാരി ബിനു കൊലപ്പെടുത്തിയത്.

സുനില്‍ ബാബു കൊലപാതക കേസിലെ അഞ്ചാം പ്രതിയാണ് കാരി ബിനു. ഇയാള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന് ബിനുവിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജേഷ് പാണ്ഡേ, അഭിഭാഷകരായ എം.കെ. അശ്വതി, മനോജ് സെല്‍വരാജ് എന്നിവര്‍ നേരത്തെ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട് തേടി കോടതി നോട്ടീസ് അയച്ചത്.

സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദാണ് ഹാജരാകുക. 2015 ഡിസംബര്‍ 13 നാണ് സി ഐ ടി യു പ്രവര്‍ത്തകനായ സുനില്‍ ബാബുവിനെ കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ സഹോദരനാണ് സുനില്‍ ബാബു. കേസില്‍ എട്ട് പ്രതികള്‍ക്കും അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.