അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: കലാഭവന്‍ സോബി ജോര്‍ജിനു 3 വര്‍ഷം തടവ്

1 min read

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം ഇടക്കൊച്ചി സ്വദേശിയില്‍നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനു മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും. കൊച്ചി മജിസ്‌ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. സോബിയുടെ കൂട്ടാളി ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വില്‍സണും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇരുവരും. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാകാതിരുന്നതിനാണു നടപടി.

ഇരുവരുടെയും അപേക്ഷയില്‍ കോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷം വരെയുള്ള തടവു ശിക്ഷകള്‍ക്ക് അപ്പീല്‍ അപേക്ഷയില്‍ കോടതി സ്റ്റേ അനുവദിക്കുന്നതാണു പതിവ്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു കലാഭവന്‍ സോബി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. 2014ല്‍ ഇടക്കൊച്ചി സ്വദേശിയില്‍നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പള്ളുരുത്തി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

മകനു സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു സോബി പണം തട്ടിയെന്നു കാണിച്ചു വയനാട് പുല്‍പള്ളി സ്വദേശിനിയായ വീട്ടമ്മയ!ും പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകനു ജോലി ലഭിച്ചതോടെ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു പരാതി. 2,20,000 രൂപയാണ് ഇവര്‍ അക്കൗണ്ടിലേക്ക് അയച്ചത്. കേസ് കോടതിയിലെത്തിയെങ്കിലും പണം നല്‍കാം എന്നു കോടതിയില്‍ അറിയിച്ചെന്നും പണം വാങ്ങാന്‍ പരാതിക്കാര്‍ എത്തിയില്ലെന്നും സോബി പറയുന്നു.

Related posts:

Leave a Reply

Your email address will not be published.