വീട്ടമ്മയുടേത് കൊലപാതകം; ഗ്യാസ് തുറന്നു വിട്ട് കത്തിച്ചതെന്ന് പൊലീസ്

1 min read

ഇടുക്കി: ഇടുക്കി നരക്കാനത്ത് വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ഗ്യാസ് തുറന്നു വിട്ട് ചിന്നമ്മയെ കത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. മോഷണ ശ്രമത്തിനിടെയാണോ കൊലപാതകമെന്നും പരിശോധിച്ചു വരികയാണ്. പുതിയ കണ്ടെത്തലി്‌നറെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയതായി ഇടുക്കി എസ്പി വി യു കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എന്‍പത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയില്‍ അടുക്കളയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടത്.സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടില്‍ താമസിരുന്നത്. കൊച്ചു മകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടര്‍ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു.

Related posts:

Leave a Reply

Your email address will not be published.