ദന്തഡോക്ടറുടെ ആത്മഹത്യ : അഞ്ച് പേര്‍ അറസ്റ്റില്‍

1 min read

കാസര്‍കോട് : ബദിയടുക്കയിലെ ദന്തഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റില്‍. മരിച്ച ഡോ. കൃഷ്ണമൂര്‍ത്തിയെ ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഷറഫ്, മുഹമ്മദ് ഫാറൂക്ക്, മുഹമ്മദ് ഷിഹാബുദീന്‍, അലി, മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണാ കുറ്റമടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കര്‍ണ്ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ ഇന്നലെയാണ് ഡോ. കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്.

ക്ലിനിക്കില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കഴിഞ്ഞ ദിവസം ഡോ. കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയായ യുവതിയുടെ ബന്ധുക്കളടക്കമെത്തി കൃഷ്ണമൂര്‍ത്തിയെ ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാതായി. അന്വേഷണത്തിനിടെ ഇന്നലെയാണ് കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണമൂര്‍ത്തിയെ ഭീഷണിപ്പെടുത്തിയവരാണ് അറസ്റ്റിലായ അഞ്ച് പേരും.

Related posts:

Leave a Reply

Your email address will not be published.