നരബലിക്കേസില്‍ സ്ത്രീയെന്ന പരിഗണന വേണമെന്ന് ലൈല

1 min read

Kochi: Police personnel produce the accused in the suspected human sacrifice case (Black Magic) in the Ernakulam District Session Court in Kochi on Wednesday, oct. 12, 2022. (Photo: Arun chandrabos/IANS)

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷല തള്ളി ഹൈക്കോടതി. സ്ത്രീയെന്ന പരിഗണന നല്‍കി ജാമ്യം നല്‍കണം എന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ രണ്ടാം പ്രതിയാണ് ലൈല. പത്മ, റോസ്ലിന്‍ എന്നിവരെ നരബലി ചെയ്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ലൈലയുടെ ജ്യാമ്യാപേക്ഷ കോടതി തള്ളിയത്. ജാമ്യം നല്‍കിയാല്‍ അത് കോടതി അന്വോഷണത്തെ ബാധിക്കുമെന്നും പ്രതികള്‍ക്കെതിരെയുള്ള മുഴുവന്‍ തെളിവുകളും ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

രണ്ട് മാസം മുമ്പ് പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം തേടി ലൈല എറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. അന്ന് താന്‍ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ചാണ് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന കോടതി അന്ന് ജാമ്യം അനുവദിച്ചില്ല.

Related posts:

Leave a Reply

Your email address will not be published.