വര്‍ക്കലയില്‍ റിസോര്‍ട്ടുകളില്‍ പൊലീസ് മിന്നല്‍ പരിശോധന,മയക്കുമരുന്ന് കണ്ടെടുത്തു; നാല് പേര്‍ അറസ്റ്റില്‍

1 min read

തിരുവനന്തപുരം : വര്‍ക്കലയില്‍ റിസോര്‍ട്ടുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി.
31 ഗ്രാം കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടികൂടി. റിസോര്‍ട്ടില്‍ താമസക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ തന്‍സില്‍, സഞ്ജീവ്, രാജ്കുമാര്‍, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വര്‍ക്കല, അയിരൂര്‍ പൊലീസ് സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത് . വരുംദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.