പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച സി.ഐക്കെതിരെ കേസെടുത്തു
1 min readതിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയസനിലിനെതിരെ പ്രകൃതി വിരുദ്ധപീഡനത്തിന് കേസെടുത്തു. വര്‍ക്കല സ്വദേശിയും പോക്‌സോ കേസിലെ പ്രതിയുമായ യുവാവിന്റെ പരാതിയിലാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേരത്തെ അയിരൂര്‍ മൂന്‍ സിഐ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി ലൈംഗീകമായി പീ!ഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്യുന്നുവെന്നാണ് പരാതി.
പീഡനത്തിന് ഇരയായ പ്രതി അഭിഭാഷകന്‍ മുഖേനെയാണ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ ആണ് സിഐയ്‌ക്കെതിരെ കേസെടുത്തത്. റിസോര്‍ട്ട് ഉടമയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ ഇന്‍സ്പക്ടര്‍ ജയസനില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഈ സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുന്നതിനിടെയാണ് പോക്‌സോ കേസും ചുമത്തിയിരിക്കുന്നത്.