ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ എസ്‌ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍

1 min read

കൊച്ചി:മണല്‍ മാഫിയയുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ രണ്ട് എസ്. ഐമാരെ സസ്‌പെന്‍ഡ് ചെയ്തു. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെ എസ്. ഐമാരായ ജോയി മത്തായി, അബ്ദുറഹിമാന്‍ എന്നിവരെയാണ് റൂറല്‍ എസ്. പി വിവേക് കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഗൂഗിള്‍ പേ വഴി അബ്ദുറഹ്മാന്‍ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപറ്റിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി. വൈ. എസ്. പി അജയ്‌നാഥ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related posts:

Leave a Reply

Your email address will not be published.