കാട്ടില്‍നിന്ന് കിട്ടിയ എല്ലിന്‍ കഷണങ്ങള്‍ ശ്രദ്ധയുടേത്
1 min read
മെഹ്‌റൗളി വനമേഖലയില്‍നിന്നു കണ്ടെത്തിയ എല്ലില്‍നിന്ന് കണ്ടെത്തിയ ഡിഎന്‍എ ശ്രദ്ധ വോള്‍ക്കറുടേതെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. ശ്രദ്ധയുടെ പിതാവില്‍നിന്നു ശേഖരിച്ച സാംപിളില്‍നിന്നാണ് ഇതു സ്ഥിരീകരിച്ചത്. മേഖലയില്‍നിന്ന് 13 എല്ലിന്‍ കഷണങ്ങളാണ് കണ്ടെത്തിയത്.
ശ്രദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി ലിവ് ഇന്‍ പങ്കാളിയായ അഫ്താബ് അമിന്‍ പൂനാവാല മുറിക്കുകയായിരുന്നു. കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്.
മകളെ തട്ടിക്കൊണ്ടു പോയതായി കാട്ടി ശ്രദ്ധയുടെ പിതാവ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ മേയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. 3 ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണു നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതെന്നു പൊലീസ് പറയുന്നു. മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും പ്രണയത്തിലായത്. കുടുംബങ്ങള്‍ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വര്‍ഷമാദ്യം ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറ്റുകയായിരുന്നു.