ബേക്കറി ഉടമ പോക്‌സോ കേസില്‍ പിടിയിലായി; കുട്ടിയുടെ പിതാവ് കടക്ക് തീയിട്ടു
1 min readകൊച്ചി: ബേക്കറിയിലെത്തിയ പതിമ്മൂന്നുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്‌സോ കേസില്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂര്‍ വിഷ്ണുപുരം ജങ്ഷനില്‍ ബുധനാഴ്ചയാണ് സംഭവം.
ചേരാനെല്ലൂര്‍ വിഷ്ണുപുരം വേണാട്ട് ഹൗസില്‍ കണ്ണന്‍ എന്ന ബാബുരാജിനെയാണ് (51) പോക്‌സോ കേസില്‍ ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലോടെ ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നുവെന്ന് ചേരാനെല്ലൂര്‍ പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് വിഷ്ണുപുരം ജങ്ഷനിലുള്ള ബേക്കറിക്ക് രാത്രി എട്ടുമണിയോടെ തീയിടുകയായിരുന്നു. ബേക്കറി ഭാഗമികമായി കത്തിനശിച്ചു. തുടര്‍ന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ അച്ഛനെയും അറസ്റ്റ് ചെയ്തു. ബാബുരാജിനെയും പെണ്‍കുട്ടിയുടെ അച്ഛനെയും കോടതി റിമാന്‍ഡ് ചെയ്തു.