കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരെ സെല്ലിന് പുറത്തിറക്കരുതെന്ന് നിര്‍ദേശം
1 min readകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിര്‍ദ്ദേശം. ഇന്നലെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കാപ്പ തടവുകാര്‍ തീര്‍ത്തും അക്രമാസക്തരാണെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നു. സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ജയിലില്‍ നടന്ന ജയില്‍ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കാപ്പ തടവുകാരനായ വിവേകിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ജയിലില്‍ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഘര്‍ഷത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവേക് ഉള്‍പ്പെടുന്ന അ!ഞ്ച് അംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കാപ്പ തടവുകരാണ് നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. കാപ്പ തടവുകാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും സ്ഥിരം സംഭവമാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.