കേരളസര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ഒഴിവ്, അപേക്ഷ ക്ഷണിച്ചു
1 min readതിരുവനന്തപുരം : കേരളസര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാജ്വേറ്റ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: 60% മാര്‍ക്കില്‍ കുറയാതെയുളള ബി എസ് സി ബോട്ടണി അല്ലെങ്കില്‍ ബി എസ് സി അഗ്രികള്‍ച്ചര്‍, പ്ലാന്റ് നഴ്സറി/ഗാര്ഡന് മാനേജ്മെന്റില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വേതനം: 23,000/ (പ്രതിമാസം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബര്‍ 5, വൈകിട്ട് 5 മണി വരെ. താല്‍പ്പര്യമുളളവര്‍ www.recruit.keralauniverstiy.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.keralauniverstiy.ac.in/jobs എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പുതുക്കിയ പരീക്ഷാ തീയതി
കേരളസര്‍വകലാശാല 2022 ഒക്ടോബര്‍ 26 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മേഴ്സിചാന്‍സ് പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പരീക്ഷകള്‍ 2022 നവംബര്‍ 2 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍
വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ്. (2018 സ്കീം റെഗുലര്‍/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.