മുള്ളേരിയ സിഎച്ച്‌സിയിലെ പുല്‍ക്കൂട് നശിപ്പിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
1 min readകാസര്‍കോട്: മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഒരുക്കിയ പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മുള്ളേരിയ സി എച്ച് സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂടാണ് നശിപ്പിച്ചത്. എരഞ്ഞിപ്പുഴ സ്വദേശി മുസ്തഫയാണ് പുല്‍കൂട് നശിപ്പിച്ചത്. പുല്‍ക്കൂടിന് അകത്തുണ്ടായിരുന്ന രൂപങ്ങള്‍ എരഞ്ഞിപ്പുഴ സ്വദേശി എടുത്തുകൊണ്ടുപോയി. സര്‍ക്കാര്‍ ആശുപത്രിയില്‍ പുല്‍ക്കൂട് വെക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് മുസ്തഫ ഈ അതിക്രമം ചെയ്തത്. പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.