കുട്ടിയെ ടെറസില്‍ എത്തിച്ച് നഗ്‌നനാക്കി മര്‍ദിച്ചു

1 min read

കടയില്‍ മോഷണം നടത്തിയെന്നാരോപിച്ചു പത്തു വയസ്സുകാരനു ക്രൂരപീഡനം. കുട്ടിയുടെ വസ്ത്രം അഴിച്ച് മര്‍ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേയ്ക്കുകയും ചെയ്തു. ഹൈദരാബാദ് നഗരത്തില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ശീതളപാനീയം മോഷ്ടിച്ചെന്ന് ആരോപിച്ചാണു കുട്ടിയെ മര്‍ദിച്ചത്. സംഭവത്തില്‍ കടയുടമ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കുട്ടിയെ കടയുടമ അയാളുടെ വീടിന്റെ ടെറസിലേക്കു കൊണ്ടുപോവുകയും നഗ്‌നനാക്കി മര്‍ദിച്ച് ശരീരത്തില്‍ മുളകുപൊടി വിതറിയെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. നഗ്‌നനാക്കി കെട്ടിയിട്ട കുട്ടി കരയുന്നതിന്റെ വിഡിയോ പുറത്തുവന്നു.

കണ്ണുകളില്‍ അസ്വസ്ഥതയുണ്ടായ കുട്ടി, ശരീരമാകെ തടവുന്നതും കാണാം. മുളകുപൊടി വീണ് ദേഹമാകെ പൊള്ളിയതും വിഡിയോയില്‍ വ്യക്തം. കടക്കാരന്‍ പൈപ്പ് കൊണ്ടു കുട്ടിയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് അമ്മാവന്‍ ആരോപിച്ചു. മോഷണം ആവര്‍ത്തിക്കാതിരിക്കാന്‍ പേടിപ്പിക്കാനാണു ശ്രമിച്ചതെന്നാണു കടക്കാരന്റെ മൊഴിയെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ സൈദ ബാബു ദേശീയ മാധ്യമത്തോടു പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.