ഈരാറ്റുപേട്ടയില്‍ തമിഴ്നാട്ടില്‍നിന്ന് എത്തിച്ച പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി
1 min readകോട്ടയം: ഈരാറ്റുപേട്ടയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. ഇളപ്പുങ്കല്‍ വട്ടികോട്ട ഭാഗത്ത് അമ്പഴത്തിനാല്‍ അബ്ദുള്‍ ഖാദറിന്റെ കാറില്‍ നിന്നാണ് 2500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇതിന് മാര്‍ക്കറ്റില്‍ ഏകദേശം രണ്ടര ലക്ഷം രൂപയോളം വിലവരും.
ഈരാറ്റുപേട്ട എക്സൈസും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പുകയില ഉത്പന്നങ്ങള്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയായ അബ്ദുള്‍ ഖാദറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ മുന്‍പും സമാനകേസുകളില്‍ പിടിയിലായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.