രണ്ട് വയസ്സുകാരനെ മൂന്നുനില വീടിന്റെ ബാല്‍ക്കെണിയില്‍ നിന്ന് പിതാവ് താഴേക്ക് വലിച്ചെറിഞ്ഞു

1 min read

ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന്, രണ്ട് വയസ്സുകാരന്‍ മകനെ പിതാവ് മൂന്നു നിലയുള്ള വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞു. ഇയാളും കൂടെ ചാടിയതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദില്ലിയിലെ കല്‍കാജിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

മാന്‍ സിങ്ങും ഭാര്യ പൂജയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ക്കൊപ്പം കല്‍ക്കാജിയിലെ മുത്തശ്ശിയുടെ വീട്ടിലാണ് പൂജ ഇപ്പോള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മാന്‍സിംഗ് ഇവരെ കാണാനെത്തി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്ക് ആരംഭിച്ചു.

തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മകനെ മൂന്നു നിലയുള്ള വീടിന്റെ ബാല്‍ക്കെണിയില്‍ നിന്ന്, 21 അടി താഴ്ചയിലേക്ക് എറിയുകയായിരുന്നു. കൂടെ ഇയാളും ചാടി. ഇയാള്‍ മദ്യ ലഹരിയിലായിരുന്നു എന്ന് പൂജയുടെ മുത്തശ്ശി ആരോപിക്കുന്നു. വധശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.