കോവളത്ത് വിദേശവനിതയെ കൊലപ്പടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍,ശിക്ഷ തിങ്കളാഴ്ച
1 min readതിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.കൊലപാതകം,ബലാത്സംഗം,സംഘം ചേര്‍ന്നുള്ള ഗൂഢാലോചന,തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞു.
ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിയന്‍ യുവതിയെയാണ് പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. വിദേശ വനിത കോവളത്തെത്തിയപ്പോള്‍ സമീപത്തെ പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് മയക്കുരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2018 മാര്‍ച്ച് നാലിനാണ് വിദേശ വനിതയെ കാണാതാകുന്നത്
യുവതിയെ കാണാതായി ഒന്നരമാസത്തിന് ശേഷമാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുറ്റപത്രം നല്‍കി മൂന്നു വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു. അസി.കമ്മീഷണര്‍ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അഡ്വ.മോഹന്‍രാജായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.കോടതി നടപടികള്‍ ലാത്വിനിലുള്ള സഹോദരിക്ക് ഓണ്‍ ലൈന്‍ വഴി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.