ഗര്‍ഭിണിയായ തെരുവുനായയെ നിഷ്‌കരുണം തല്ലിക്കൊന്നു
1 min read
ഗര്‍ഭിണിയായ തെരുവുനായയെ അതിക്രൂരമായി അടിച്ചു കൊന്ന സംഭവത്തില്‍ നാല് കോളേജ് വിദ്യാര്‍ത്ഥികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റും തടിയും ഇരുമ്പ് വടിയും ഉപയോ?ഗിച്ചാണ് നാലു പേര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നത്. ഓഖ്‌ലയിലെ ഡോണ്‍ ബോസ്‌കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളാണ് ഇവര്‍ നാലുപേരും എന്ന് പൊലീസ് വെളിപ്പെടുത്തി. നായ് കുരച്ചതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. ചത്ത നായയെ വയലിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ന്യൂ ഫ്രണ്ട്‌സ് കോളനി പ്രദേശത്താണ് സംഭവം നടന്നത്. അതിക്രൂരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നായയെ അടിച്ചു കൊല്ലാന്‍ കൂട്ടത്തിലൊരുവന്‍ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. നായയെ അടിക്കുന്ന സമയത്ത് കൂടെയുള്ളവര്‍ ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.