സ്യൂട്ട് കേസില്‍ യുവതിയുടെ മൃതദേഹം; മകളെ വെടിവച്ചത് പിതാവ്, മൃതദേഹം തിരിച്ചറിഞ്ഞത് മാതാവ്

1 min read

യുപിയിലെ മഥുരയില്‍ യമുന എക്‌സ്പ്രസ്‌വേയ്ക്ക് സമീപം സ്യൂട്ട്‌കേസിനുള്ളില്‍ 22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. ആയുഷി ചൗധരിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജാതിയിലുള്ളയാളെ വിവാഹം ചെയ്തതില്‍ ആയുഷിയോട് കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ വെടിവെച്ച ശേഷം അച്ഛന്‍, മൃതദേഹം സ്യൂട്ട്‌കേസില്‍ പൊതിഞ്ഞ് ഹൈവേയില്‍ തള്ളുകയായിരുന്നു.സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയപ്പോഴും അത് ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് ഒരു അഞ്ജാതന്‍ ഫോണിലൂടെ നല്‍കിയ വിവരങ്ങളാണ് മൃതദേഹം ആയുഷിയുടേതെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. ദില്ലിയിലെ ബദര്‍പൂരിലെ വസതിയില്‍ വച്ചായിരുന്നു ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു ചുവന്ന സ്യൂട്ട് കേസിനുള്ളിലാക്ക് യമുനാ എക്‌സ്പ്രസ് വേയില്‍ മഥുര ജില്ലയിലെ റായ മേഖലയില്‍ തള്ളുകയായിരുന്നു. നവംബര്‍ 18നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭരത്പൂര്‍ സ്വദേശിയായ ഛത്രപാല്‍ എന്ന യുവാവുമായി 22കാരിയായ ആയുഷി പ്രണയത്തിലായിരുന്നു. ഒരു വര്‍ഷം മുന്‍പ് ആര്യ സമാജ് ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരായി. വിവാഹശേഷവും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.

നവംബര്‍ 17ന് ഉച്ച കഴിഞ്ഞ ശേഷം ആയുഷിയും അമ്മയും തമ്മില്‍ വിവാഹത്തേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതോടെയാണ് രഹസ്യ വിവാഹത്തേക്കുറിച്ച് യുവതിയുടെ വീട്ടിലറിയുന്നത്. അമ്മ പറഞ്ഞത് പിതാവും രഹസ്യ വിവാഹത്തേക്കുറിച്ച് അറിഞ്ഞ് ക്ഷുഭിതനായി. വിവാഹം അംഗീകരിക്കാന്‍ ഒരിക്കലും തയ്യാറാവില്ലെന്ന് പിതാവ് ആയുഷിയോട് പറഞ്ഞഉ. ഇതിനേച്ചൊല്ലി മൂവരും തര്‍ക്കിക്കുകയായിരുന്നു. ഇഥിനിടയില്‍ പിതാവ് ആയുഷിയുടെ നെഞ്ചിലേക്ക് വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ ആയുഷി സംഭവ സ്ഥലത്ത വച്ച് തന്നെ മരിച്ചു. മകള്‍ മരിച്ചതിന് പിന്നാലെ പിതാവ് സമീപത്തെ കടയില്‍ നിന്ന് പോളിത്തീന്‍ കവര്‍ വാങ്ങിക്കൊണ്ടുവന്നു. ഇതുപയോഗിച്ച് മൃതദേഹം പാക്ക് ചെയ്ത് സ്യൂട്ട് കേസിലാക്കി. പുലര്‍ച്ചെ 3 മണിയോടെ മൃതദേഹവുമായി കാറില്‍ എക്‌സ്പ്രസ് വേയിലെത്തി 5 മണിയോടെ മൃതദേഹം റോഡില്‍ തള്ളുകയായിരുന്നു.

വീട്ടില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം തള്ളിയത്. പിതാവ് വാഹനം ഓടിക്കുമ്പോള്‍ അമ്മ പിന്‍സീറ്റിലുണ്ടായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷം ആയുഷിയുടെ അമ്മയും സഹോദരനുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ് മോര്‍ട്ടത്തിനെത്തിച്ച മൃതദേഹം പൊട്ടിക്കരഞ്ഞാണ് ഇരുവരും തിരിച്ചറിഞ്ഞത്. എന്നാല്‍ മകളെ കാണാതായത് സംബന്ധിച്ച് കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. ഇതില്‍ പൊലീസിന് അസ്വഭാവികത തോന്നിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.