ഭീമ കൊറേഗാവ് കേസ്: ആനന്ദ് തെല്‍തുംബഡെയ്ക്ക് ജാമ്യം
1 min read
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ ഐഐടി പ്രൊഫസര്‍ ആനന്ദ് തെല്‍തുംബഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.. ജസ്റ്റിസുമാരായ എഎസ് ഖഡ്കരി, മിലിന്ദ് ജാദവ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ ആനന്ദ് തെല്‍തുംബഡെയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിക്കുന്നതിന് എന്‍ഐഎയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.
ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ ആനന്ദ് തെല്‍തുംബഡെയ്ക്ക് പുറത്തിറങ്ങാനാവുമോ ഇല്ലയോ എന്ന് അറിയാനാവൂ. കേസില്‍ എന്‍ഐഎ ഉടന്‍ സുപ്രീം കോടതിയെ അപ്പീലുമായി സമീപിക്കും.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയില്‍ ഭാഗമായി എന്നീ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കേസില്‍ ബോംബെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെല്‍തതുംബഡെയ്ക്ക് എതിരെ നിലനില്‍ക്കൂവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഐഐടി പ്രൊഫസറും ദളിത് സ്‌കോളറുമായ ആനന്ദ് തെല്‍തുംബഡയെ 2020 ഏപ്രില്‍ 14 നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിന്റെ കണ്‍വീനര്‍ ആയിരുന്നു ആനന്ദ്.