ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയിലായവരുടെ കൈവശം ഐശ്വര്യ റായിയുടെ വ്യാജ പാസ്‌പോര്‍ട്ടും
1 min readഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ മൂന്നു വിദേശികളെ ഉത്തര്‍പ്രദേശ് പോലീസ് നോയിഡയില്‍ നിന്നു അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടു പേര്‍ നൈജീരിയ സ്വദേശികളും ഒരാള്‍ ഘാന സ്വദേശിയുമാണ്. പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറന്‍സിയും ഇതു നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്‌പോര്‍ട്ടുകളുമാണ് ഇവരില്‍ നിന്നു പൊലീസ് കണ്ടെടുത്തത്. ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്‌പോര്‍ട്ടും ഇവരില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
1.81 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലാണ് ഇവര്‍ അറസ്റ്റിലായിട്ടുള്ളത്. ഡോളര്‍, യൂറോ എന്നിവയുടെ ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10.76 കോടി രൂപ വില വരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സിയും ഇവരില്‍ നിന്ന് കണ്ടെത്തിയിച്ചുണ്ട്. മുന്‍ ആര്‍മി ഓഫീസറെ കബളിപ്പിച്ച കേസിന്റെ അന്വേഷണത്തിന് ഇടയിലാണ് ഇവര്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഐശ്വര്യ റായി ബച്ചന്റെ വ്യാജ പാസ്‌പോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയത്.
ആറ് മൊബൈല്‍ ഫോണുകള്‍ പതിനൊന്ന് സിംകാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, പ്രിന്ററുകള്‍ അടക്കം മറ്റ് സംവിധാനങ്ങളടക്കമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോ?ഗിച്ച് കൊണ്ടിരുന്ന മൂന്ന് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.