പെൺകുട്ടിയെ റിസോർട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത 22 കാരൻ പിടിയിൽ

1 min read

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഭാഗത്ത് കടത്തുകടവ് വീട്ടിൽ ശ്രീജിത്ത്(22) ആണ് മുനമ്പം പൊലീസിൻറെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ പ്രതി പെൺകുട്ടിയെ ചെറായി ബീച്ചിലുള്ള റിസോർട്ടുകളിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചാണ് പ്രതി റിസോർട്ടിലത്തിച്ചത്. പെൺകുട്ടിയുടെ പരാതിപ്രകാരമാണ് മുനമ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. മുനമ്പം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.എൽ.യേശുദാസിൻറെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാർ, എ.എസ്.ഐ. എം.വി.രശ്മി, എസ്.സി.പി.ഒ ജയദേവൻ, സി.പി.ഒ മാരായ കെ.എ,ബെൻസി. ലെനീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ശ്രീജത്തിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

അതേസമയം തിരുവനന്തപുരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷിൻറെ ഫോൺ പരിശോധിച്ച് പൊലീസ് ഞെട്ടിയിരിക്കുകയാണ്. 30 ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാളുടെ മൊബൈലിൽ നിന്നും പൊലീസ് കണ്ടെത്തി. മുപ്പതോളം സ്ത്രീകളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു. ഈ സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌ന വീഡിയോയും ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നു. വിവാഹിതരും അല്ലാത്തവരുമായ യുവതികളെയാണ് ഇയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാൾ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. ജിനേഷിനെതിരെ ആരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.