ആയിക്കരയിലെ 15കാരന്‍ ആറ് മാസം മുന്‍പും പീഡിപ്പിക്കപ്പെട്ടു

1 min read

കണ്ണൂര്‍: ആയിക്കരയിലെ 15 കാരനെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായി വിവരം. കഞ്ചാവ് നല്‍കി പീഡിപ്പിക്കപ്പെട്ട 15 കാരനെ ആറ് മാസം മുന്‍പ് മറ്റ് രണ്ട് പേര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കേസ്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പള്ളിപ്പറമ്പ് സ്വദേശി അബ്ദുള്‍ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കെതിരെയാണ് കേസ്. ആറ് മാസം മുമ്പാണ് പീഡനം നടന്നത്. കുട്ടിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കടലായി സ്വദേശി ഷരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 10 മുതലാണ് സംഭവം. മയ്യില്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുട്ടി കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 15കാരന്‍ ആയിക്കരയിലെ കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടത് അയല്‍വാസിയായ റഷീദ് വഴിയാണ്. ആയിക്കര ഭാഗത്ത് നിരവധി ആളൊഴിഞ്ഞ കെട്ടിടങ്ങളുണ്ട്. മീന്‍വലയും മത്സ്യബന്ധന ഉപകരണങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഈ സ്ഥലങ്ങളിലൊന്നില്‍ വച്ചാണ് മത്സ്യത്തൊഴിലാളിയായ ഷെരീഫ് കഞ്ചാവ് ഉപയോഗിക്കുന്നത്. കൊവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണിന്റെ നമ്പര്‍ അയല്‍വാസിയായ റഷീദ് കൈക്കലാക്കി. ഇത് ഷെരീഫിന് കൈമാറി. പിന്നീടാണ് ഇരുവരും കുട്ടിയെ കെണിയില്‍പ്പെടുത്തിയത്.

നിര്‍ബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച് ആദ്യം കുട്ടിയെ മയക്കി. പിന്നെയായിരുന്നു ക്രൂര പീഡനം. പീഡനം തുടര്‍ന്നതോടെ കുട്ടി തന്നെ സംഭവം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്മാരും പോലീസും ചേര്‍ന്ന് 15കാരന്റെ ഫോണ്‍ ഉപയോഗിച്ച് തന്നെ കെണിയൊരുക്കി. കുട്ടിയെ കൊണ്ട് ഷരീഫിനെ വിളിപ്പിച്ച് കഞ്ചാവിനായി ഗോഡൗണില്‍ വരുന്നുണ്ടെന്ന് അറിയിച്ചു. ഷെരീഫ് മുറിയുടെ അകത്ത് കയറിയതോടെ സ്ഥലത്ത് പതുങ്ങിയിരുന്ന പൊലീസ് വാതില്‍ പൊളിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. സിറ്റി പൊലീസ് പ്രതിയെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.