സിപിഎം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ വധം: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

1 min read

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആനാവൂരിലെ വീട്ടില്‍ കയറിയാണ് സി പി എം പ്രവര്‍ത്തകനായിരുന്ന നാരായണനെ വെട്ടി കൊലപ്പെടുത്തിയത്. 2013 നവംബര്‍ 5 നായിരുന്നു കൊലപാതകം. എസ്എഫ്‌ഐ നേതാവായിരുന്ന മകന്‍ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെ മാരകമായി വെട്ടേറ്റ് നാരായണന്‍ നായര്‍ കൊല്ലപ്പെടുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.