പൂമണം നിറയുന്ന തോവാളൈ കമ്പോളങ്ങള്‍

1 min read

ഹരിത നന്ദിനി

തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൂക്കൃഷി നടക്കുന്നത് നാഗര്‍കോവിലിന് അടുത്തുള്ള തോവാളൈ ഗ്രാമത്തിലാണ്. തമിഴ് സംസ്‌കാരത്തിന്റെ ഈറ്റില്ലം എന്നൊക്കെ പറയാന്‍ കഴിയുന്നൊരിടം എന്ന് വേണമെങ്കില്‍ പറയാവുന്ന ഒരു ഗ്രാമം. കേരളത്തിലേക്ക് മുല്ലപ്പൂ വാസന എത്തിക്കു്‌നനതില്‍ തോവാളയുടെ പങ്ക് കുറച്ചൊന്നുമല്ല. ഒരു പക്ഷേ പൂക്കളെ പ്രണയിക്കുന്നവര്‍ക്ക് വര്‍ണപ്പരവതാനി വിരിച്ചൊരു കാഴ്ചതന്നെയാണ് തോവാളൈ ഒരുക്കിവെച്ചിരിക്കുന്നത്.

വിശാലമായ കാഴ്ചകളില്‍ പരന്നുകിടക്കുന്ന വര്‍ണ്ണ പരവതാനികള്‍ ഓരോ സഞ്ചാരിയേയും സ്വാഗതം ചെയ്യുന്നു. ഇരുവശത്തും തൂങ്ങിക്കിടക്കുന്ന മാലകള്‍ നിങ്ങളെ സ്വാഗതം ചെയ്യുമ്പോള്‍ പോലും വായുവില്‍ എണ്ണമറ്റ പൂക്കളുടെ കട്ടപിടിച്ച സുഗന്ധം നിറഞ്ഞു നില്‍ക്കുന്നു. കന്യാകുമാരിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും തോവാള എക്കാലവും കേരളത്തിലെ ‘ഔദ്യോഗിക’ പൂക്കമ്പോളമാണ്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മനോഹരമായ ഒരു ഗ്രാമം. നാഗര്‍കോവിലില്‍നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറുറോഡ് വഴി സഞ്ചരിച്ചാല്‍ തോവാളൈ ഗ്രാമത്തിലെത്താന്‍ സാധിക്കും. പ്രകൃതി സൗന്ദര്യത്തെ ആത്രമാത്രം പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല ഏതൊരു തരത്തിലുള്ള യാത്ര ടെസ്റ്റിനേഷനുകളും തിരഞ്ഞെടുക്കുന്നവര്‍ക്കും തോവാളൈ മറക്കാനാകാത്തതും കണ്ണിന് കുളിര്‍മ്മ ഏകുന്നതുമായ കാഴ്ചയാണ്.

പുലര്‍ച്ചെതന്നെ തോവാളൈ പൂമാര്‍ക്കറ്റ് ഉണരും. പൂക്കളുടെ സുഗസ്ഥം മാത്രമുള്ള ഒരു മാര്‍ക്കറ്റ് കണ്ടുകിട്ടുക പ്രയാസമാണ്. പുലര്‍ച്ചെമുതല്‍ തന്നെ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലേക്കും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കും പൂക്കള്‍ എത്തിത്തുടങ്ങും. വര്‍ഷം മുഴുവന്‍ തോവാളയില്‍ പൂക്കള്‍ക്ക് ക്ഷാമം ഇല്ലെന്നത് യാഥാര്‍ത്ഥ്യം. പുലര്‍ച്ചെ നാല് മണിക്ക് തുടങ്ങുന്ന മാര്‍ക്കറ്റ് രാവിലെ 8 മണിക്ക് അവസാനിക്കും.

തോവാളൈ മാര്‍ക്കറ്റില്‍നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍, മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും ഏതാനും ഇനം ജമന്തിപ്പൂക്കളുടെയും വയലുകളാല്‍ സമൃദ്ധമായ ആവരൈക്കുളത്തേക്ക് എത്തിച്ചേരാനാകും. തോവാളൈ മാര്‍ക്കറ്റുപോലെ തന്നെ കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകളാണ് ആവരൈക്കുളത്തും കാഴ്ച്ചക്കാര്‍ക്കായുള്ളത്. വര്‍ഷം മുഴുവന്‍ പൂക്കഷി മാത്രമാണ് തോവാളത്തുള്ളത്ത്. പൂക്കൃഷിക്ക് പേരുകേട്ട സ്ഥലമാണ് തോവാളൈ.

ഓണം കേരളത്തിന്റെ ആഘോഷമാണെങ്കിലും ഓണം സീസണോടടുക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷം തോവാളക്കാണ്. വര്‍ഷത്തില്‍ തോവാളത്തില്‍ ഏറ്റവും കൂടുതല്‍ പൂക്കള്‍ക്ക് ഡിമാന്റ് കൂടുന്നതും ഒാണം സീസണിലാണെന്ന്‌സാരം. എന്നിരുന്നാലും വര്‍ഷത്തില്‍ എല്ലായിപ്പോഴും തോവാളത്തില്‍ പൂക്കള്‍ക്ക് കുറവുമില്ല പൂക്കൃഷിയില്‍ കുറവും സംഭവിക്കുന്നില്ല.

നാഗര്‍കോവിലില്‍നിന്ന് തോവാളയിലേക്ക് പോകുന്ന വഴിയിലെ കാഴ്ചകള്‍ ആതിമനോഹരമാണ്. പുല്‍മേടുകളും കുന്നുകളും സമൃദ്ധമായ പാടങ്ങളും താമരക്കുളങ്ങളും ഈ വിഴിയിലെ മനോഹര കാഴ്ചകളാണ്. റോഡിന് ഇരുവശത്തും കുന്നുകളും പാറകളും ആയതിനാല്‍ പേകുന്ന വഴിയില്‍ നിറയെ ചെറു ക്ഷേത്രങ്ങള്‍ കാണാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. യാത്രയിലുടനീളം ഗ്രാമഭംഗി ആയതുകൊണ്ടുതന്നെ ഈ യാത്ര മാനസ്സിക സമ്മര്‍ദ്ധങ്ങളെ കുറക്കുന്ന ഒരു യാത്രതന്നെ ആയിരിക്കും.

കന്യാകുമാരിയില്‍നിന്ന് തോവാളയിലേക്ക് നേരിട്ട് ബസ്സുകള്‍ ലഭ്യമാണ്. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലില്‍ എത്തിയശേഷം നാഗര്‍കോവില്‍ ബസ്സ് സ്റ്റാന്റില്‍നിന്ന് നേരിട്ട് ഇവിടേക്ക് ബസ്സ് മാര്‍ഗ്ഗവും എത്താന്‍ സാധിക്കും. തോവാളൈ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് വളരെ പെട്ടെന്നും ഇവിടെക്ക് എത്തിച്ചേരാന്‍ സാധിക്കും.

Related posts:

Leave a Reply

Your email address will not be published.