പൊന്‍മുടി മലനിരകള്‍ കോടമഞ്ഞ് വാരിപ്പുതക്കുന്ന കാലം
1 min readതെക്കന്‍ കേരളത്തില്‍ അല്ലെങ്കില്‍ തിരുവനന്തപുരത്ത് എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡെസ്റ്റിനേഷനാണ് പൊന്‍മുടി. തെക്കന്‍ കേരളത്തിന്റെ മിനി മൂന്നാര്‍ എന്ന് പറയാന്‍ പറ്റുന്ന യുവാക്കള്‍ക്ക് ട്രക്കിങ്ങിനും ഹെയര്‍പിന്‍ ഡ്രൈവിനും ഒരുപോലെ തിരഞ്ഞെടുക്കാവുന്നതും ഇഷ്ടപ്പെടുന്നതുമായ സ്‌പോര്‍ട്ടാണ് പൊന്‍മുടി മലനിരകള്‍. തികച്ചും ഒരു വണ്‍ഡെ ഡ്രൈവിനോ അല്ലെങ്കില്‍ ഫാമിലിക്കൊപ്പമുള്ള ഒരു ഔട്ടിങ്ങിനോ പറ്റിയ സ്‌പോര്‍ട്ടാണ് പൊന്‍മുടി.
തിരുവനന്തപുരം നഗരത്തിന്റെ തിരക്കില്‍നിന്ന് മാറി വിതുരക്കടുത്ത് കല്ലാറിന് സമീപത്താണ് പൊന്‍മുടി സ്ഥിതിചെയ്യുന്നത്. വര്‍ഷം മുഴുവന്‍ ഒരേ കാലാവസ്ഥയായതുകൊണ്ട്തന്നെ എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ് പൊന്‍മുടി. മനോഹരമായ കുന്നിന്‍ ചെരുവും ഹെയര്‍പ്പിന്‍ യാത്രകളും തന്നെയാണ് ഇവിടുത്ത പ്രധാന ആകര്‍ഷണങ്ങള്‍. കാലാവസ്ഥ അനുയോജ്യമായതുകൊണ്ടുതന്നെ വര്‍ഷം മുഴുവന്‍ പൊന്‍മുടി മലനിരകളിലേക്ക് എല്ലായിപ്പോഴും ആളുകള്‍ എത്താറുള്ളത്.
ചുറ്റിനും കാടും വന്‍മരങ്ങളും പലതരത്തിലുള്ള ചെടികളും യാത്രയില്‍ കാണാം എന്നാല്‍ വന്യമൃഗങ്ങളുടെ യാതൊരു തരത്തിലുമുള്ള ശല്യമില്ല എന്നതും ഇവിടം വ്യത്യസ്തമാക്കുന്നു എന്ന് പറയാം. കേരളത്തിന് പുറത്തുനിന്നും തലസ്ഥാനത്ത് എത്താറുള്ള സഞ്ചാരികള്‍ പൊന്‍മുടി സന്ദര്‍ശിക്കാറുണ്ട്. അധികമായി ടൂറിസത്തിന്റെ ഡവലപ്‌മെന്റ്‌സ് ഒന്നും തന്നെ പൊന്‍മുടിയിലില്ലെങ്കിലും ഇവിടെ എത്തുന്നവര്‍ സന്തുഷ്ടരാണ്. കുന്നിന്‍ചെരുവുകളും ഹില്‍സ്റ്റേഷനും ആളുകളുടെ മനസ്സിനെ കുളിരണിയിക്കുന്നതാണ്.
തിരുവനന്തപുരം നഗരത്തിന്റെ നഗരതിരക്കില്‍ നിന്ന് മാറിയാണ് പൊന്‍മുടി സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടെക്കുള്ള യാത്ര ബുദ്ധിമുട്ടുള്ളതല്ല. കേരള സര്‍ക്കാരിന്റെ സ്ഥിരം സര്‍വ്വീസുകള്‍ രാവിലെ മുതല്‍ വൈകിട്ട് അഞ്ചുവരെ ലഭ്യമാണ്. ഒരോ മണിക്കൂറിലും ഇത്തരം ബസ്സുകള്‍ ലഭിക്കും. സീസണുകളില്‍ സ്‌പെഷ്യല്‍ സര്‍വ്വീസുകളും ലഭ്യമാണ്.
പൊന്‍മപുടിയില്‍ തിരക്ക് കൂടുന്നത് ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്. ഈ രണ്ടുമാസങ്ങളിലും കോടമഞ്ഞ് പുതച്ചു കിടക്കുന്ന കാഴ്ച എല്ലാവരുടെയും മനസ്സിളക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ പതിവില്‍നിന്ന് അധികമായി ഈ കാലത്ത് ആളുകള്‍ ഇവിടെ എത്താറുണ്ട്. മാത്രവുമല്ല തലസ്ഥാന വാസികള്‍ക്ക് മൈന്റ് റിഫ്രഷിങിന് പെട്ടെന്ന് തിരഞ്ഞെടുക്കാവുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഡെസ്റ്റിനേഷന്‍ കൂടിയാണ് പൊന്‍മുടി.