കന്യാകുമാരി തിരുവനന്തപുരം ഹൈവേയില്‍ പേച്ചിപ്പാറ റിസര്‍വ്വ് കൂടി കാണാനുണ്ട്
1 min readഹരിത നന്ദിനി
ഒരു ഡസ്റ്റിനേഷനോ അല്ലെങ്കില്‍ പ്രശസ്തമായ ഒരു ടൂറിസ്റ്റ് സ്‌പോട്ടോ തിരഞ്ഞെടുത്തുള്ള വിനോദയാത്രകള്‍ ഇപ്പോള്‍ പഴഞ്ചന്‍ രീതികളായിരിക്കുകയാണ്. ഇപ്പോവത്തെ ട്രന്റ് അനുസരിച്ച് യാത്ര പോവുക എന്നത് മാനസ്സിന് സന്തോഷം തോന്നുന്നതോ അല്ലെങ്കില്‍ ഫാമിലിയായി ചെറുപികിനിക്ക് പോകാനും ഒരു മൈന്റ് റിഫ്രഷിങ്ങിന് തിരഞ്ഞെടുക്കാന്‍ പെട്ടന്ന് പോകാന്‍ പറ്റിയ സ്ഥലങ്ങളുമാണ് പലരും തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ തിരുവനന്തപുരത്ത് നിന്ന് പെട്ടെന്ന് പോയിവരാനും അല്ലെങ്കില്‍ കന്യാകുമാരി പാക്കേജില്‍ ഉള്‍പ്പെടുത്താനും കഴിയുന്ന ഒരു സ്‌പോട്ടാണ് പേച്ചിപ്പാറ റിസര്‍വും അണക്കെട്ടും. കോടയാര്‍ നദിക്ക് കുറുകേ പേച്ചിപ്പാറ അണക്കെട്ട് നിര്‍മ്മിച്ചത് ശ്രീമൂലം തിരുന്നാള്‍ രാജാവിന്റെ കാലത്തായിരുന്നു.
അധികം പ്രചാരത്തില്‍ വരാത്തതും എന്നാല്‍ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി പോയി വരാനും പറ്റിയ ഒരു സ്‌പോട്ട് തന്നെയാണ് പേച്ചിപ്പാറ റിസര്‍വ്വ്. കന്യാകുമാരി ജില്ലയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെ തിരുവനന്തപുരം കന്യാകുമാരി ഹൈവേയില്‍ നിന്ന് അടുത്തായി തന്നെയാണ് പീച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്. പീച്ചിപ്പാറ അണക്കെട്ടിന്റെ പ്രത്യേകത പെരിയാര്‍ അണക്കെട്ടിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ്.
സന്ദര്‍ശകര്‍ക്കായി ഡാമിന്റെ ഭാഗത്ത് ഒരു ക്യാമ്പ് ഷെഡ് ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ കാലാവസ്ഥ എല്ലാവര്‍ക്കും അനുയോജ്യമായതുമാണ് അതുകൊണ്ട് തന്നെ ഇവിടെ എത്തുന്നവര്‍ വീണ്ടും ഇവിടം തിരഞ്ഞെടുത്ത് എത്തുന്നു എന്നത് ആകര്‍ഷണീയമായ കാര്യവുമാണ്. പ്രകൃതി സൗന്ദര്യം അത്രകണ്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് പേച്ചിപ്പാറ റിസവോയര്‍ അത്രക്ക് മനോഹരമായ കാഴ്ചകള്‍ തന്നെയാണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നതിന് മറ്റൊരു ഓപ്ഷനില്ലെന്ന് തന്നെ പറയാം. കന്യാകുമാരി ജില്ലയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നാണ് പീച്ചിപ്പാറ അണക്കെട്ട്.
പൊതുവില്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് പൊതുവില്‍ പേച്ചിപ്പാറയില്‍ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ എല്ലാ ദിവസവും സന്ദര്‍ശകര്‍ക്ക് ഇവിടെ എത്താവുന്നതാണ്.
കന്യാകുമാരിയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയും നാഗര്‍കോവിലില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരവുമാണ് പീച്ചിപ്പാറക്കുള്ളതാണ്. തിരുവനന്തപുരം കന്യാകുമാരി ഹൈവേയില്‍ സ്ഥിതി ചെയ്യുന്നത്‌കൊണ്ട് തന്നെ മലയാളികള്‍ക്കും വളരെ എളുപ്പത്തില്‍ ഇവിടെക്ക് എത്താവുന്നതാണ്.