അവധിക്കാലം ആഘോഷിക്കാന്‍ മൂന്നാറില്‍ എത്തിയത് ലക്ഷം സഞ്ചാരികള്‍

1 min read

മൂന്നാര്‍: കഴിഞ്ഞ ഒരാഴ്ചയായി മൂന്നാര്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയവരെക്കൊണ്ട് തിരക്ക് കൂട്ടുകയാണ്. കണക്കുകള്‍ പ്രാകാരം ഈ വര്‍ഷം ഒരു ലക്ഷത്തിലധികം ആളുകളാണ് മൂന്നാറില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയത്. തിരക്കുകള്‍ കാരണം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് റൂമുകള്‍ കിട്ടിയത്. നിരവിധി സംഘങ്ങള്‍ രാത്രികാലങ്ങളില്‍ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ തന്നെ കിടന്നുറങ്ങി. മൂന്നാറിലെ തന്നെ പ്രധാന വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടി രാജമല എക്കോ പോയിന്റ് ഫോട്ടോ പോയിന്റ് കുണ്ടള ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ സഞ്ചാരകരുടെ നീണ്ട നിര കാണപ്പെട്ടു. തിരക്കേറിയതോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന ഗതാഗത കുരുക്കും കാണപ്പെട്ടു.

മൂന്നാറിലെ പല പോയിന്റുകളിലും തിരക്കുകാരണം ടിക്കറ്റ് കിട്ടാതെ വലഞ്ഞു. സന്ദര്‍ശകരുടെ തിക്കേറുന്ന സാഹചര്യം മനസിലാക്കി മൂന്നാര്‍ പൊലീസ് ശക്തമായ നിരീക്ഷമാണ് മൂന്നാറില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മൂന്നാര്‍ ഡിവൈഎസ്പി കെ ആര്‍ മനോജിന്റെ നിര്‍ദ്ദേശ പ്രകാരം സി ഐ മനീഷ് കെ പൗലോസ് വിനോദ സഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച് നൈറ്റ് പെട്രോള്‍ അടക്കം ശക്തമാക്കി. രാത്രി കാലങ്ങളില്‍ വിനോദ സഞ്ചാരിള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്തവണ പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അധിക്യതര്‍ക്ക് കഴിഞ്ഞു. ജനുവരി പിറന്നതോടെ മൂന്നാര്‍ അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തണുപ്പ് 3 ഡിഗ്രിയില്‍ എത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തണുപ്പ് മൈനസിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Related posts:

Leave a Reply

Your email address will not be published.