ഏഷ്യയിലെ ഏറ്റവും വലിയ തൂക്ക്പാലം കന്യാകുമാരി യാത്രയില്‍ ഉള്‍പ്പെടുത്താം മാത്തൂര്‍ അക്വാഡേറ്റ്

1 min read

ഹരിത നന്ദിനി

കന്യാകുമാരി യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട ഒരു സ്‌പോട്ടാണ് മാത്തൂര്‍ അക്വാടഡേറ്റ് അഥവാ തൊട്ടിപ്പാലം. കന്യകുമാരിയിലെ പഹ്രാളി എന്ന നദിക്ക് കുറുകെ ബ്രിട്ടീഷ്‌കാലത്ത് നിര്‍മ്മിച്ചതാണ് മാത്തൂര്‍ അക്വാടക്ക്. മാത്തൂര്‍ തൂക്കുപാലം എല്ലാ കന്യാകുമാരി യാത്രയിലും ഇപ്പോള്‍ ഒരു ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്‌പോട്ടായി മാറിക്കഴിഞ്ഞിരിക്കുന്നു. മാത്തൂര്‍ തൂക്ക്പാലത്തിന്റെ പ്രധാന ആകര്‍ഷണം ഈ പ്രദേശത്തിന്റെ വശ്യമായ പ്രകൃതി ഭംഗി തന്നെയാണ്. അത്‌പോലെ തന്നെ മറ്റൊരു ആകര്‍ഷണം വളരെ സമാധനമുള്ള ഒരു പ്രദേശം കൂടിയാണ് എന്നതാണ്.

മാത്തൂര്‍ പാലത്തിന്റെ ആകര്‍ഷണം പ്രകൃതി സൗന്ദര്യം മാത്രമല്ല കാഴച്ചക്കാരെ പ്രധാനമായും വിസ്മയിപ്പിക്കുന്നത് തൂക്കുപാലത്തിന്റെ ഉയരം തന്നെയാണ്. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൂക്കുപാലമാണ് മാത്തൂര്‍പ്പാലം. 115 അയിയാണ് പാലത്തിന്റെ ഉയരം. അത്‌പോലെ തന്നെ 1 കിലോമീറ്റര്‍ നീളവുമുണ്ട് മാത്തൂര്‍ തൂക്കുപാലത്തിന്.

1966ലാണ് മാത്തൂര്‍ തൂക്കുപാലം നിര്‍മ്മിച്ചത്. അക്കാലത്ത് 13 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. 66 ല്‍ മുഖ്യമന്ത്രി ആയിരുന്ന കെ കാമരാജിന്റെ നിര്‍ദ്ദേശാനുസരണമാണ് പാലം പണികഴിപ്പിച്ചത്. മാത്തൂരിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൃഷിക്കും മറ്റും ആവശ്യമായ വെള്ളം കൊണ്ടു വരുന്നതിന് വേണ്ടിയാണ് ഒരു ചാനല്‍ പാലവും കൂടി ചേര്‍ത്താണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലത്തിനെ താങ്ങിനിര്‍ത്തുന്നത് 28 തൂണുകളാണ്.

പാലം നിര്‍മ്മിച്ച് തുടക്കകാലത്ത് വരള്‍ച്ച ദുരിതാശ്വാസ നടപടിയായും സമീപ പ്രദേശത്തെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായും നിര്‍മ്മിച്ചതാണ് മാത്തൂര്‍ തൂക്ക്പാലം. അടുത്തകാലത്തായി ചെറുയാത്രകള്‍ക്കായി മലയാളികളും തിരഞ്ഞെടുക്കുന്ന ഒരു പ്രദേശമാണ് മാത്തൂര്‍ തൂക്ക്പാലവും പ്രദേശവും. തൂക്കുപാലത്തില്‍ നിന്നുള്ള കാഴ്ചകള്‍ ഒരോ വിനോദ സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. വളരെ കുറഞ്ഞ ബഡ്ജറ്റില്‍ തിരഞ്ഞെടുക്കാവുന്ന സ്‌പോട്ടായത്‌കൊണ്ടുതന്നെ ഇപ്പോള്‍ ഏറെ പ്രചാരമുള്ള പ്രദേശമാണ് മാത്തൂര്‍ തൂക്കുപാലവും പ്രദേശവും.

വിനോദ സഞ്ചാര കേന്ദ്രമായിട്ടല്ല മാത്തൂര്‍ തൂക്ക്പാലം തുടങ്ങിയത് ഒരു പ്രദേശത്തിന്റെ ജലസേചന ആവശ്യങ്ങള്‍ക്കായി തുടങ്ങിയത് കൊണ്ടുതന്നെ തൂക്കുപാലം കാണാനായുള്ള സഞ്ചാരികളുടെ വരവ് കൂടിത്തുടങ്ങിയപ്പോള്‍ ഇവിടെ കുട്ടികള്‍ക്കായുള്ള പാര്‍ക്കും തമിഴ്‌നാട് ടൂറിസം വികസിപ്പിച്ചിട്ടുണ്ട്. ഫാമിലി ഔട്ടിങ്ങുകളില്‍ കൂട്ടമായി വിശ്രമിക്കാനുള്ള സൗകര്യവും സുരക്ഷിതമായി നീന്തുന്നതിന് സൗകര്യവും ഇവിടെ ഉണ്ട്.

കന്യാകുമാരി യാത്രകളില്‍ നിസ്സംശയം ചേര്‍ക്കാവുന്ന ഒരു സ്ഥലമാണ് മാത്തൂര്‍ തൂക്കുപാലം. തൃപ്പരപ്പ് വെള്ളച്ചാട്ടത്തിന് അടുത്തായിട്ടാണ് മാത്തൂര്‍ തൂക്കുപാലം സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി യാത്രയില്‍ കന്യാകുമാരിയില്‍നിന്ന് 60 കിലോമിറ്റര്‍ അകലെയായാണ് മാത്തൂര്‍പ്പാലം സ്ഥിതി ചെയ്യുന്നത്. മാത്തൂര്‍പ്പാലത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ബസ്റ്റാന്റ് തക്കല ബസ്റ്റാന്റാണ്. കന്യാകുമാരിയില്‍ നിന്ന് ടാക്‌സി മാര്‍ഗ്ഗവും ഇവിടെക്ക് എത്താവുന്നതാണ്. കന്യാകുമാരിയില്‍ നിന്ന് മടക്ക യാത്രകളില്‍ മാത്തൂരിലേക്ക് നേരിട്ട് ബസ്സ് സൗകര്യവും ലഭ്യമാണ്. എന്നാല്‍ നാഗര്‍കോവിലില്‍ നിന്ന് 15 കിലോ മീറ്റര്‍ ദൂരെയാണ് മാത്തൂര്‍പ്പാലം സ്ഥിതി ചെയ്യുന്നത്.

Related posts:

Leave a Reply

Your email address will not be published.