പുതുവര്‍ഷാഘോഷത്തിന് നിറം കൂട്ടാന്‍ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലും, വാഗമണ്ണില്‍ മിസ്റ്റി നൈറ്റും
1 min readപുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പലവിധത്തിലുള്ള ആഘോഷങ്ങള്‍ക്കും ഉള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ തുടങ്ങിയിരിക്കുകയാണ്. ഇനി പുതുവര്‍ഷത്തിലേക്കെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി. അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാതെ കെഎസ്ആര്‍ടിസി യും. 2023 നെ വരവേല്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ ‘മിസ്റ്റി നൈറ്റ് 2023’ (Mitsy Night 2023) എന്ന പേരില്‍ പുതുവത്സര ആഘോഷരാവ് സംഘടിപ്പിക്കുന്നു. ഒപ്പം തന്നെ ആംഡബരക്കപ്പലായ നെഫര്‍റ്റിറ്റിയിലെ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. ഏതാണ് വേണ്ടതെന്ന് യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കുകയും ബുക്ക് ചെയ്യുകയും ചെയ്യാം.
വാഗമണ്ണില്‍ ഡിസംബര്‍ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായിട്ടുള്ള ഒരു സുവര്‍ണ്ണാവസരമാണ് നല്‍കുന്നത് എന്ന് കെഎസ്ആര്‍ടിസി പറയുന്നു. വാഗമണ്‍ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാര്‍ട്ടിയും, ക്യാമ്പ് ഫയറും ഉള്‍പ്പടുന്ന പരിപാടികള്‍ക്കാണ് കെഎസ്ആര്‍ടിസി ഒരുങ്ങിയിരിക്കുന്നത്. ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നില്‍ക്കുന്ന ആഘോഷരാവാണ് കെഎസ്ആര്‍ടിസി യുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
ആഡംബര കപ്പലായ ‘നെഫര്‍റ്റിറ്റി’യില്‍ പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും കെ.എസ്.ആര്‍.ടി.സി അവസരം ഒരുക്കുന്നുണ്ട്. ഗാല ഡിന്നര്‍, ഡി ജെ പാര്‍ട്ടി, ഓപ്പണ്‍ ഡെക്ക് ഡി.ജെ എന്നിവ അടക്കം ഡിസംബര്‍ 31 രാത്രി 8.00 മുതല്‍ 1:00 മണി വരെയാണ് ഇതില്‍ പുതു വത്സര ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചി, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് യാത്രയില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
സീറ്റുകള്‍ ഫോണ്‍ മുഖാന്തിരം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ് എന്നും കെസ്ആര്‍ടിസി പറയുന്നു. ഫോണ്‍: 9846475874, കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം: 9447071021, 0471 2463799, 18005994011.