ഗ്രീന്‍ ടണല്‍ യാത്രയിലെ റെയില്‍ വേ സ്‌റ്റേഷനുകള്‍
1 min readഹരിത നന്ദിനി
ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാതയില്‍ അല്ലെങ്കില്‍ ഗ്രീന്‍ ടണല്‍ പാതയില്‍ ഓരോ സ്‌റ്റേഷനുകളും ഒന്നിനൊന്ന് ഭംഗിയുള്ളവയാണ്. പഴമ ഇപ്പോഴും കാത്തുസൂഷിച്ചിരിക്കുന്നവ. ചുറ്റിനും പലതരത്തിലുള്ള മരങ്ങളാല്‍ ചുറ്റപ്പെട്ടതും പ്രകൃതിക്ക് ഒരുതരത്തിലുമുള്ള കോട്ടംതട്ടാതെ സൂക്ഷിക്കുന്നവയുമാണ്. ഒരിക്കലെങ്കിലും ഈ പാതയില്‍ യാത്ര ചെയ്യാത്തവര്‍ കേരളത്തിലെയും മറ്റെവിടെത്തെയും കാഴ്ചകള്‍ കണ്ടു എന്ന് പറയുന്നതില് ഒരു കാര്യവുമില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ വഴി ഒന്ന് കടന്നുപോകേണ്ടത് തന്നെയാണ്. ഗ്രീന്‍ ടണല്‍ വഴിയിലെ ഓരോ സ്‌റ്റേഷനുകളും അത്രതന്നെ മനോഹരമാണ്.
മേലാറ്റൂര്‍ സ്‌റ്റേഷന്‍
ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാതയില്‍ മലപ്പുറത്തിനടുത്തായാണ് മേലാറ്റൂര്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ചെറിയ റെയില്‍ വേ സ്റ്റേഷനുകളില്‍ ഒന്നാണ് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍. നാട്ടുംപുറത്തിന്റെ ഭംഗിയും ഒരു നാടിന്റെ സംസ്‌കാരവും വിളിച്ചോതുന്ന മേലാറ്റൂരില്‍ സീസണ്‍ തുടങ്ങുന്നത് ഗുല്‍മോഹര്‍ മരങ്ങള്‍ പൂക്കുന്ന കാലത്താണ്. ഒരു പ്രദേശത്തെ ഭംഗിയാക്കുന്ന കാര്യത്തില്‍ ഗുല്‍മോഹര്‍ മരത്തിന്റെയും പൂക്കളുടെയും പങ്ക് അഭിനന്ദനാര്‍ഹമായതാണ്.
ഗുല്‍മോഹര്‍ പൂക്കുന്ന മാസങ്ങളിലും മഴക്കാലത്തും ഡിസംബര്‍ ജനുവരി മാസങ്ങളിലും മേലാറ്റൂരില്‍ സീസണ്‍കാലം ആണെന്ന് തന്നെ പറയാം. കഥകളിലും ചില സീനറികളിലും കണ്ട് പരിചയമില്ലാത്ത പൂക്കളുടെ സൗന്ദര്യം പോലെയാണ് പൂക്കാലത്ത് മേലാറ്റൂറരിന്റെ ഭംഗി. ഒരു പാട് സിനിമകളുടെ ലൊക്കേഷന്‍ ആയിട്ടുള്ള മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആളുകള്‍ക്ക് ഒന്നുകൂടി മനസ്സിലാകണമെങ്കില്‍ കൃഷ്ണ ഗുഡിയിലില്‍ ഒരു പ്രണയകാലത്ത് എന്ന ഒറ്റപ്പേര് മതി. പൂക്കാലമായാല്‍ ചുവന്ന പരവതാനി വിരിച്ചത്‌പോലെ ചുവന്ന പൂക്കള്‍ റെയില്‍വേ സ്റ്റേഷന്‍ നിറഞ്ഞ്കിടക്കും. പില്‍ക്കാലത്ത് ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ട ചിത്രത്തിന്റെ തുമ്പ് പിടിച്ച് ഇവിടെക്ക് നിരവധിപ്പേരാണ് എത്തിയത്. എന്നാല്‍ പൂക്കാലത്ത് എത്താന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല മഴക്കാലത്തും ഇവിടം സുന്ദരമാണ്. മഞ്ഞുപെയ്യുന്ന കാലത്ത് പുലര്‍ച്ചെ എത്തണം. അല്ലെങ്കില്‍ പോകുന്ന വഴിയില്‍ ഉണര്‍ന്നിരിക്കണം ഓരോ സീസണിലും ഒരുകുന്ന് കാഴ്ചകളാണ് യാത്രക്കാര്‍ക്ക് മേലാറ്റൂര്‍ സ്‌റ്റേഷനില്‍ ഒരുക്കിവെച്ചിരിക്കുന്നത്.
വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന്‍
ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു റെയില്‍ വേ സ്റ്റേഷനാണ് വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന്‍. കേരളത്തിലെ ചെറിയ റയില്‍വേ സ്റ്റേഷനുകളില്‍ പെടുന്ന ഒന്നാണ് വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന്‍. ഇന്‍ന്ത്യയിലെ പ്രകൃതി സൗന്ദര്യവുമായി ഇണങ്ങി നില്‍ക്കുന്ന റെയില്‍ വേ സ്റ്റേഷനുകളില്‍ ഒന്നു കൂടിയാണ് വല്ലപ്പുഴ സ്റ്റേഷന്‍. തീര്‍ച്ചയായും ഒരിക്കല്‍ നമ്മള്‍ ഇവിടെക്ക് വന്നാല്‍ മനസ്സില്‍ ഒരു ഭണ്ഡാരകെട്ട് അനുഭവവുംകൊണ്ടു മാത്രമേ തിരിച്ചുപോകാന്‍ കഴിയുകയുള്ളു എന്നത് വാസ്തവം.
ഒറ്റവരിപ്പാതയാണ് ഇവിടുത്തെ ട്രാക്കുകള്‍ എന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റേഷന് ഒരു വശത്ത് സമൃദ്ധമായ തേക്കുകളും ഒരുവശം മാത്രം സ്റ്റേഷന്‍ പരിഥിയുമാണ്. ആല്‍മരങ്ങള്‍ തിങ്ങി വളര്‍ന്നു വേരുകള്‍ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയിരിക്കുന്നത് മനോഹര കാഴ്ചയാണ്. അവിടുത്തെ സീസണ്‍ തീര്‍ച്ചയായും മഴക്കാലം തന്നെയാണ്. നന്നായി ഫോട്ടോ കാപ്ച്വര്‍ ചെയ്യുന്നവര്‍ക്ക് മഴക്കാലത്ത് ഇവിടെനിന്ന് ഒരുപാട് മനോഹര ചിത്രങ്ങള്‍ പകര്‍ത്താവുന്നതാണ്.
ചെറുകര റെയില്‍വേ സ്റ്റേഷന്‍
മറ്റൊരു സുന്ദരമായ സ്റ്റേഷനാണ് ചെറുകര. തിങ്ങിനില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ ഒരു ഒറ്റയടിപ്പാതാ റെയില്‍വേ സ്റ്റേഷന്‍. തിങ്ങിനില്‍ക്കുന്ന പച്ചപ്പ്. പ്ലാറ്റ്‌ഫോം നിറഞ്ഞു നില്‍ക്കുന്ന ആല്‍മരങ്ങള്‍ എടുത്തു പറയേണ്ടുന്ന കാഴ്ച തന്നെയാണ്. ഒരു മഴക്കാലത്ത് ഇവിടെക്ക് ഒന്ന് വന്നുപോകേണ്ടത് തന്നെയാണ്. തിരക്കുകളൊന്നുമില്ലാതെ ഓരോ റെയിലും കടന്നുപോകുമ്പോള്‍ യാത്രക്കാരനെ കാത്തിരിക്കുന്ന റെയില്‍വേ സ്‌റ്റേഷനാണ് ചെരുകരയും.
തുവ്വൂര്‍ സ്റ്റേഷന്‍
ഗ്രീന്‍ ടണല്‍ പാതയില്‍ എടുത്ത് പറയേണ്ടുന്ന മറ്റൊരു സ്റ്റേഷനാണ് തുവ്വൂര്‍ സ്റ്റേഷന്‍. ഒരിക്കലെങ്കിലും ഈ സ്റ്റേഷനില്‍ ഒരു യാത്രക്കാരനായി നിന്ന് അനുഭവിക്കേണ്ടതാണ് ഇവിടുത്തെ സൗന്ദര്യം. ഇരുഭാഗത്തും തേക്കിന്‍ കാടുകളും നടുവീലൂടെ ഒരു പോകുന്ന റെയില്‍ വേ സ്റ്റേഷനും ഒരു പക്ഷേ കേരളത്തില്‍ വിരളമായ ഒരു കാഴ്ച തന്നെയാണ്. ഇത്തരത്തില്‍ ഒരു കാഴ്ച പലക്കാട് തമിഴ്‌നാട് അതിര്‍ത്തിയില്‍ മാത്രമായിരിക്കും കാണാന്‍ സാധിക്കുന്നത്. എന്നാല്‍ അതിനെക്കാളൊക്കെ മനോഹരമാണ് ഗ്രീന്‍ ടണലിലെ യാത്രയും ഓരോ സ്‌റ്റേഷനുകളും.
യാത്രകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഡെസ്റ്റിനേഷനുകളും ട്രക്കിങും തേടിപ്പോകുന്ന നേരത്ത് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് ഗ്രീന്‍ ടണല്‍ പോലുള്ള മനോഹര കാഴ്ചകള്‍. യാത്രകള്‍ എപ്പോഴും മൈന്റ് റിഫ്രഷിംങിനുള്ളതായിരിക്കണം.