വടക്കന്‍ കേരളത്തിന്റെ ഗ്രീന്‍ ടണല്‍ യാത്ര
1 min readഹരിത നന്ദിനി
പൊതുവില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ വിദേശികള്‍ക്കടക്കം പ്രിയപ്പെട്ടതാണ്. കേരളത്തിനകത്തും പുറത്തുമായി അധികമാരും അറിയാത്ത അല്ലെങ്കില്‍ എക്‌സ്പീരിയന്‍സ് ചെയ്യാത്ത യാത്രയാണ് വടക്കന്‍ കേരളത്തിലെ ഗ്രീന്‍ ടണല്‍ യാത്ര. ഗ്രീന്‍ ടണല്‍ യാത്ര എന്നുപറയുമ്പോള്‍ അധികമായി പ്രതീക്ഷ വെക്കേണ്ടതില്ല. ഗ്രീന്‍ ടണല്‍ യാത്ര എന്നത് ഒരു ട്രക്കിങ് സ്‌പോട്ടോ അല്ലെങ്കില്‍ ഹില്‍ സ്‌റ്റേഷന്‍ വ്യൂവോ ഒരു പാര്‍ക്കിലെ റൈഡോ ഒന്നുമല്ല. എന്നാല്‍ പ്രതിക്ഷിക്കുന്നതിനും അപ്പുറമാണ് ഗ്രീന്‍ ടണല്‍ യാത്ര.
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ എല്ലാവരും അവരുടെ വെക്കേഷന്‍ പ്ലാന്‍ ചെയ്യുന്നത് മൈന്റ് റിഫ്രഷിങ്ങിന് വേണ്ടിതന്നെയാണ്. പ്രത്യേകിച്ച് സോളോ യാത്രകളില്‍ കൂടുതലായി തിരഞ്ഞെടുക്കാവുന്ന ഒരു യാത്രകൂടിയാണ് ഗ്രീന്‍ ടണല്‍ യാത്ര. എന്നാല്‍ ഇപ്പോഴും പലയാത്രക്കാരും അവരുടെ യാത്രാ ബ്ലോഗുകളില്‍പോലും ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഒരു ഡെസ്റ്റിനേഷനാണ് കേരളത്തിലെ വടക്കന്‍ കേരളത്തിലെ ഗ്രീന്‍ ടണല്‍ യാത്ര. ഒരു പക്ഷേ ഗ്രീന്‍ ടണല്‍ ഒരു യാത്രാനുഭവമായി പലരും കണക്കാക്കാത്തതും തിരഞ്ഞെടുക്കാത്തതും ഒരു ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര അല്ലാത്തതുകൊണ്ട് തന്നെയാകാം. കേരളത്തിന്റെ പ്രത്യേകിച്ച് വടക്കന്‍ മലബാറില്‍ ഷൊര്‍ണ്ണൂര്‍ മുതല്‍ നിലമ്പൂര്‍ റെയില്‍ പാത ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിന്റെ ഗ്രീന്‍ ടണല്‍ യാത്ര എന്നു പറയുന്നത്.
കേരളത്തിനകത്തും പുറത്തും അധികമാര്‍ക്കും അറിയാത്തതാണ് കേരളത്തിന്റെ ഗ്രീന്‍ ടണല്‍ യാത്ര. തീവണ്ടിയാത്രകള്‍ ഏറെ പ്രിയപ്പെട്ടതും യാത്രകളെ അങ്ങോളം ഇങ്ങോളം സൂഷ്മമായി കാണുന്നവര്‍ക്കും മാത്രമാണ് ഗ്രീന്‍ ടണല്‍ പോലുള്ള യാത്രകള്‍ ആസ്വധിക്കാന്‍ സാധിക്കുന്നത്. സീസണല്‍ യാത്രയായും അല്ലാതെയും നമുക്ക് ഗ്രീന്‍ ടണലിനെ കണക്കാക്കാം. ഷൊര്‍ണ്ണൂര്‍ നിലമ്പൂരിലെ ഒരു ബഡ്ജറ്റ് ഫ്രീ യാത്രയായും ഈ യാത്രയെ കൂട്ടാം.
ഗ്രീന്‍ ടണല്‍
വടക്കന്‍ കേരളത്തില്‍ ഷൊര്‍ണ്ണൂര്‍ മുതല്‍ നിലമ്പൂര്‍വരെ നീളുന്ന റെയില്‍ യാത്രയെ ആണ് ഗ്രീന്‍ ടണല്‍ യാത്ര എന്നു പറയുന്നത്. എന്നാല്‍ നിലവില്‍ ഒരു ചെറിയ അറിവ് എന്താണ് ഈ പാതയുടെ പ്രത്യേകത എന്നത് കുറച്ചുപേര്‍ക്കെങ്കിലും അറിയാം. ഷൊര്‍ണ്ണൂര്‍ മുതല്‍ നിലമ്പൂര്‍വരെ ഏതാണ്ട് 60 കിലോ മീറ്റര്‍ ദൂരമുണ്ട്. ഈ യാത്രക്ക് രണ്ട് മണിക്കൂറോളം വേണ്ടിവരും. ഇന്ത്യയിലെതന്നെ ഏറ്റവും ചെറിയ ബ്രോഡ് ഗേജ് യാത്രകളില്‍ ഒന്നുകൂടിയാണ് ഇത്. യാത്രയില്‍ തുടക്കം മുതല്‍ ഒടുക്കംവരെ ട്രാക്കിന്റെ ഇരുവഴികളിലും മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കൂടുതലും തേക്ക് മരങ്ങളാണ് ഇവിടെയുള്ളത്. തേക്കിനെ കൂടാതെ വ്യത്യസ്ത തരത്തിലെ തണല്‍ മരങ്ങളും ഒപ്പം ഈട്ടിപോലുള്ള വന്‍മരങ്ങളും ഇവിടെയുണ്ട് അതുമാത്രമല്ല സീസണുകളില്‍ സമൃദ്ധമായി പൂക്കുന്ന ഗുല്‍മോഹറും ഇവിടുത്തെ മനോഹരകാഴ്ചയാണ്. ഗ്രീന്‍ ടണലിനെ ഒരു സീസണല്‍ യാത്രയായി കണക്കാക്കാം എന്ന് പറഞ്ഞതിന്റെ കാരണവും ഇത് തന്നെയാണ്.
ഗുല്‍മോഹര്‍ സീസണിലെ ഗ്രീന്‍ടണല്‍ യാത്ര ഏറെ മനോഹരമാണ്. ചെറുമഴയില്‍ നിലത്ത് ചിന്നിചിതറിക്കിടക്കുന്ന ഗുല്‍മോഹര്‍ പൂക്കള്‍ ഓരോ യാത്രക്കാരന്റെയും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ച തന്നെയാണ്. പില്‍ക്കാലത്ത് ഈ വഴിയിലുള്ള പല സ്റ്റേഷനുകളും പ്രകൃതിയുടെ വശ്യമായ സൗന്ദര്യം ഒന്നുകൊണ്ടുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇരുവഴികളിലും നിറഞ്ഞ മരങ്ങള്‍ മാത്രമല്ല ചെറുപുഴകളും വയലുകളും ഈ യാത്രയില്‍ കാണാന്‍ സാധിക്കും. മഴക്കാലത്ത് വയലുകളും പുഴകളും നിറഞ്ഞൊഴുകുന്നത് മനസ്സിനെ കുളിരണിയിക്കുന്ന ഒരു കാഴ്ചയാണ്. നമ്മള്‍ തേടിപ്പിടിച്ച് ഒരു ടെസ്റ്റിനേഷനിലേക്ക് എത്തുന്നതിവനേക്കാള്‍ മനോഹരമാണ് സീസണിലും അല്ലാത്തപ്പോഴും ഇവിടുത്തെ കാഴ്ചകള്‍.
ഷൊര്‍ണ്ണൂര്‍ മുതല്‍ നിലമ്പൂര്‍വരെയുള്ള യാത്രയിലെ റെയില്‍വേ സ്റ്റേഷനുകളും എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ പാതയിലെ മിക്ക സ്‌റ്റേഷനുകളും പഴയതും പ്രകൃതി ഭംഗി അത്രമാത്രം തങ്ങി നില്‍ക്കുന്നതുമാണ്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളാണ് യാത്രയുടെ പ്രധാന ആകര്‍ഷണം കാരണം ഒരോ സ്‌റ്റേഷനും വളരെ മനോഹരവും റൊമാന്റികും ആണെന്ന് തന്നെ പറയാം. ഈ സ്റ്റേഷനുകളിലെല്ലാം ആ പഴയ ചാരുത ഇന്നും ചോര്‍ന്നുപോകാതെ നിലനില്‍ക്കുന്നു. സാധാരണ സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായി, സ്റ്റേഷനുകളുടെ മേല്‍ക്കൂരകള്‍ ആല്‍മരങ്ങളുടെ നീണ്ട നിരയാണ്. ചെറുകര, വാടാനാംകുറുശ്ശി, മേലാറ്റൂര്‍, അങ്ങാടിപ്പുറം തുടങ്ങിയ സ്റ്റേഷനുകള്‍ കാണേണ്ട ഒന്നാണ്. മഴക്കാലത്താണ് ഇവ കൂടുതല്‍ ഭംഗിയുള്ളതായി കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ മഴക്കാലത്തെ ഗ്രീന്‍ ടണല്‍ യാത്രയുടെ സീസണ്‍ എന്നും പറയാം.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍, കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ അവര്‍ക്ക് ഒരു വലിയ തേക്ക് തോട്ടം ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ തടി കടത്താന്‍ നിര്‍മിച്ചതാണ് ഈ റെയില്‍വേ ലൈന്‍. സ്വാതന്ത്ര്യാനന്തരം ഈ പാത അടച്ചെങ്കിലും 1953ല്‍ വീണ്ടും തുറന്നു. ചില റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോഴും കൊളോണിയല്‍ വാസ്തുവിദ്യയുടെ സ്വാധീനമുണ്ട്. എന്നാല്‍ ബ്രിട്ടീഷ് തനിമക്ക് കോട്ടം തട്ടാതെ അതിനെ സംരക്ഷിച്ച് ഇന്ന് കാണുന്ന ഗ്രീന്‍ ടണല്‍ നിര്‍മ്മിച്ചെടുത്തതില്‍ ഒരു പെരുമ്പാവൂര്‍ക്കാരനും പങ്കുണ്ട്.
1980ല്‍ കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക വനവത്കരണ പദ്ധതി ആരംഭിച്ചപ്പോള്‍ അക്കാലത്ത് മലപ്പുറത്ത് റെയില്‍വേ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അയ്യപ്പന്‍ കര്‍ത്ത എന്ന വ്യക്തിയുടെ പരിശ്രമവും കൂടിയാണ്. സര്‍ക്കാര്‍ ഒത്തരവ് ഒരു നിയോഗമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. അന്ന് കൂടെ ജോലിചെയിതിരുന്ന നൂറോളം ട്രാക്ക്മാന്‍മാരുടെ സഹായത്തോടെ അദ്ദേഹം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി അക്കാലത്ത് ആ വഴിയില്‍ രണ്ട് ട്രെയിനുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയിരുന്നത് അതുകൊണ്ടുതന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ കര്‍ത്തക്ക് സമയം ധാരളമുണ്ടായിരുന്നു. ആറ് വര്‍ഷംകൊണ്ട് പതിനാല് ലക്ഷം മരത്തൈകളാണ് കര്‍ത്തയും കൂട്ടരും നട്ടുപിടിപ്പിച്ചത്. പിന്നീട് സമൃദ്ധമായി ഈ മരങ്ങള്‍ വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ മികവിനുള്ള ദേശീയ പുരസ്‌കാരവുമെത്തി. അദ്ദേഹത്തിന്റെ മനസ്സിലെ ലക്ഷ്യമായിരുന്നു ഹരിത തുരങ്കത്തിലൂടെ തീലണ്ടിയാത്ര എന്നത്. 45 വര്‍ഷങ്ങല്‍ക്ക് മുമ്പ് ഹരിത തുരങ്കം എന്ന ലക്ഷ്യവുമായി കര്‍ത്തയും കൂട്ടരും നട്ടുപിടിപ്പിച്ച മരങ്ങളുടെ ഇന്നത്തെ മതിപ്പ് 300 കോടിയോളമാണ്.
തുടരും