പ്രധാനമന്ത്രിയാവാന്‍ എത്ര വയസ്സാവണം
1 min readഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനുള്ള കുറഞ്ഞ പ്രായമെത്ര ? 25 വയസ്സ്.
ലോകസഭയിലും സംസ്ഥാന നിയമസഭകളിലും അംഗമാവാനും 25 വയസ് മതി.
എന്നാല്‍ രാജ്യസഭാംഗമാവാന്‍ 30 വയസ്സ് പൂര്‍ത്തിയാവണം.
ലോകസഭാംഗത്തിനും രാജ്യസഭാംഗത്തിനും പ്രധാനമന്ത്രിയാവാനുള്ള യോഗ്യത ഉണ്ട്്.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സംസ്ഥാന ഗവര്‍ണര്‍മാരും ആകാനുള്ള ചുരുങ്ങിയ പ്രായം 35 ആണ്.
സംസ്ഥാന ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമാകാന്‍ 30 വയസ്സ് വേണം.
നിയമസഭാംഗമാകാന്‍ 25 വയസ്സ് മതിയെന്നതിനാല്‍ മുഖ്യമന്ത്രിയാകാനും ഇതുതന്നെയാണ് ചുരുങ്ങിയ പ്രായം.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ അംഗമാകാന്‍ 21 വയസ്സ് പൂര്‍ത്തിയായാല്‍ മതി.
എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയായ ആള്‍ക്ക് തദ്ദേശ ഭരണ , നിയമസഭാ, ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാം.
ഒരു സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആ സംസ്ഥാനത്തെ നിയമസഭാംഗങ്ങള്‍ ചേര്‍ന്നാണ്.
250 അംഗ രാജ്യസഭയിലേക്ക് 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യും. ലോക്‌സഭയിലേക്ക് നേരിട്ടാണ് തിരഞ്ഞെടുപ്പ്.