കേരളത്തിലെ ജില്ലകൾ എത്ര? രൂപീകരിച്ചതെന്ന്?
1 min readകേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ 5 ജില്ലകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നിവ.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകൾ രൂപീകരിച്ചത് – 1949 ജൂലൈ 1
പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ രൂപീകരിച്ചത് (മലബാറിന്റെ ഭാഗങ്ങളായിരുന്ന പ്രദേശങ്ങൾ) – 1957 ജനുവരി 1
ആലപ്പുഴ ജില്ല രൂപീകരിച്ചത് – 1957 ആഗസ്റ്റ് 17
എറണാകുളം ജില്ല രൂപീകരിച്ചത് – 1958 എാപ്രിൽ 1
മലപ്പുറം ജില്ല രൂപീകരിച്ചത് – 1969 ജൂൺ 16
വയനാട് ജില്ല രൂപീകരിച്ചത് – 1980 നവംബർ 1
പത്തനംതിട്ട ജില്ല രൂപീകരിച്ചത് – 1982 നവംബർ 1
കാസർഗോഡ് ജില്ല രൂപീകരിച്ചത് – 1984 മെയ് 24 (അവസാനം രൂപം കൊണ്ട ജില്ല)