ഗവിയുടെ ഉരുണ്ട പുല്‍മേടുകള്‍ക്കു മേല്‍ മഞ്ഞ് പെയ്യാന്‍ തുടങ്ങി

1 min read

ഹരിത നന്ദിനി

തികഞ്ഞ ജലസംഭരണികളും, ആഴമേറിയ വനങ്ങളും, ഉരുണ്ട പുല്‍മേടുകളും, ഗവിയിലേക്കുള്ള റോഡ് യാത്രയ്ക്ക് പണ്ടേ എല്ലാം ഉണ്ടായിരുന്നു മതിയായ കണക്റ്റിവിറ്റി ഒഴികെ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ഓര്‍ഡിനറി എന്ന ചിത്രത്തിന് ശേഷം സിനിമയെക്കാള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പെട്ടത് ലൊക്കേഷനായിരുന്നു. അത് വരെ പത്തനംതിട്ടക്ക് പുറത്ത് ഇത്രയും മനോഹരമായൊരിടം ഉണ്ടായിരുന്നെന്ന് മറ്റാരും അറിഞ്ഞില്ല എന്നതായിരുന്നു സത്യാവസ്ത. പത്തനംതിട്ടക്കകത്ത് മാത്രം നിറഞ്ഞുനിന്ന ഒരു സ്ഥലം എല്ലാവര്‍ക്കും പ്രിയപ്പെട്ടൊരിടമാവുകയും കേരളാ ടൂറിസം തന്നെ ഏറ്റെടുക്കുകയും ചെയ്തു.

പച്ച നിറത്തിന് ഇത്രയും ഭംഗിയുണ്ടോ എന്ന് തോന്നിപ്പോകുന്നതാണ് ഗവിയിലെ യാത്ര വഴികള്‍. വശ്യഭംഗിയുടെ കാര്യത്തില്‍ ഗവിയുടെ ഉരുണ്ട പുല്‍മേടുകള്‍ക്ക് വലിയ സ്ഥാനം തന്നെ ഉണ്ട്. കാടിനു നടുവിലൂടെയാണ് ഗവിയിലേക്കുള്ള യാത്ര എത്രവലിയ ഗൗരവക്കാരന്റെയും മനസ്സിളക്കുന്നത് തന്നെയാണ്. അത്രമനോഹരമായി തന്നെ ഉടുത്തൊരുങ്ങി നില്‍ക്കുകയാണ് കറും കാനനങ്ങള്‍. കടുത്ത വേനലും ചൂടിന്റെ കാഠിന്യവും തെല്ലുമേല്‍ക്കാതെ കരിം പച്ച നിറമുള്ള മേല്‍ക്കൂരയ്ക്കു താഴെ വിശേഷങ്ങള്‍ പങ്കിടുന്ന പക്ഷികളെയും ആനകളെയും കാട്ടുപോത്തുകളെയുമൊക്കെ യാത്രാമധ്യേ കാണാം. കുണുങ്ങി ചിരിക്കുന്ന കാട്ടരുവികള്‍ കിന്നാരം പറഞ്ഞോടുന്നതും വഴിയിലെ കാഴ്ചകളാണ്.

കാട്ടിലൂടെ നീളുന്ന ഗവി യാത്ര ഓരോ സഞ്ചാരിക്കും പുത്തനനുഭവമായിരിക്കും. ധാരാളം സഞ്ചാരികള്‍ കാട് കാണാനിറങ്ങുന്നതു കൊണ്ടുതന്നെ നിരവധി സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ട്രെക്കിങ്ങും വനംവകുപ്പിന്റെ സംരക്ഷണത്തില്‍ ടെന്റില്‍ താമസവുമൊക്കെ അതില്‍ ചിലതുമാത്രം.

കേരളത്തിനകത്തുനിന്ന് മാത്രമല്ല കേരളത്തിന് പുറത്ത്‌നിന്നും നിറയെ സഞ്ചാരികള്‍ ഗവിയിലേക്കെത്തുന്നു. മാത്രമല്ല രാജ്യത്തിന് പുറത്ത്‌നിന്നും നിരവധിപ്പേരാണ് ഗവിയിലേക്ക് മാത്രമായി എത്തുന്നത്. നിത്യഹരിത വനങ്ങള്‍ നിറഞ്ഞ ഗവി സമുദ്രനിരപ്പില്‍നിന്നു മൂവായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലില്‍ പോലും കുളിര്‍മയാണ്.

വിവിധ തരം പക്ഷികളും വന്യമൃഗങ്ങളും നിറഞ്ഞ ഈ കാനന സൗന്ദര്യം സഞ്ചാരികളുടെ മനസ്സിളക്കും. മലമുഴക്കി വേഴാമ്പലടക്കമുള്ള മുന്നൂറിലധികം പക്ഷികള്‍ ഈ കാടുകളില്‍ അധിവസിക്കുന്നുണ്ട്. മാത്രമല്ല, നമുക്ക് ഒട്ടും തന്നെ പരിചിതമല്ലാത്ത പല വൃക്ഷങ്ങളും ചെടികളും പൂക്കളും ഈ ഹരിതഭൂവിന് സ്വന്തമാണ്. ആനയും കടുവയും കരടിയും പുലിയുമടക്കം അറുപതിലേറെ ഇനം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഈ കാടിനുള്ളില്‍ വസിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.

മനോഹരമായ തടാകക്കാഴ്ചകള്‍ ഗവിയുടെ ശോഭ കൂട്ടുന്നു. സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് താമസിക്കാനായി മരത്തിനു മുകളിലായി ചെറിയ വീടുകളുണ്ട്. കാടിനുള്ളില്‍ ടെന്റുകളിലും താമസിക്കാം. ട്രെക്കിങ് പ്രിയര്‍ക്കു ഗൈഡിന്റെ സഹായത്തോടെ കാടിനുള്ളിലേക്ക് ട്രെക്കിങ് നടത്താനുള്ള സൗകര്യമുണ്ട്.

വിനോദത്തിനായി വള്ളത്തിലുള്ള യാത്രയും സൂര്യാസ്തമയ കാഴ്ചകളുമൊക്കെ ആസ്വദിക്കാം. കുന്നുകളും സമതലങ്ങളും ചോലക്കാടുകളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഈ ഭൂഭാഗത്തിനു നിറഞ്ഞ സൗന്ദര്യം നല്‍കുന്നു. പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്നത്രയും പക്ഷിജാലങ്ങളെ ഇവിടെ കാണാം. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളും വരയാടുകളും മാത്രമല്ല, മൂന്നിനത്തില്‍ ഉള്‍പ്പെട്ട വേഴാമ്പലുകളും ഭാഗ്യമുണ്ടെങ്കില്‍ അതിഥികളുടെ കണ്ണിനു വിരുന്നാകും.

സഞ്ചാരികളുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം വനത്തിന്റെയും വന്യജീവികളുടെയും സ്വാഭാവിക ജീവിത താളത്തിനു കോട്ടം വരുത്തുന്നു എന്ന അവസ്ഥ വന്നതോടെ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുകയും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം സന്ദര്‍ശനാനുമതി നല്‍കുകയുമാണ് ഇപ്പോള്‍.

ഈ ഡിസംബറില്‍ കെഎസ്ആര്‍ടിസി കീഴിലുള്ള ബജറ്റ് ടൂറിസം സെല്‍ ഇവിടെയുള്ള അവ്യക്തമായ വനഗ്രാമത്തെ സന്ദര്‍ശകരുമായി ബന്ധിപ്പിക്കുന്നതിനുള്ള പാക്കേജ് സേവനങ്ങള്‍ ആരംഭിക്കുന്നതോടെ എല്ലാം മാറും. ഡിസംബര്‍ 1 മുതല്‍ ആരംഭിക്കാനിരിക്കുന്ന സര്‍വീസ്, 33 സീറ്റുകളുള്ള മൂന്ന് ബസുകള്‍ ഉപയോഗിച്ച് ദിവസവും ഓടും വടക്കന്‍, മധ്യ, തെക്കന്‍ മേഖലകളില്‍ നിന്ന് ഓരോന്നും.

പരുത്തുംപാറ, വാഗമണ്‍, കുമളി തുടങ്ങിയ ഹൈറേഞ്ചിലെ മറ്റ് സ്ഥലങ്ങളുമായി ഗവിയെ ബന്ധിപ്പിച്ച് ഒരു ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കാനാണ് പദ്ധതിയെന്നതും പുത്തന്‍ തീരുമാനമാണ്.

‘ഗവി പാക്കേജുകള്‍ക്ക് ഡിസംബറില്‍ മാത്രം ഏകദേശം 7,000 ബുക്കിംഗുകളോടെ വലിയ പ്രതികരണം ലഭിച്ചു. പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി രാത്രി താമസ യൂണിറ്റുകള്‍ തുറക്കുന്നതിനുള്ള ഓപ്ഷനുകളും ഇതുമായി ബന്ധപ്പെട്ട് പര്യവേക്ഷണം ചെയ്യുന്നുണ്ട്,

Related posts:

Leave a Reply

Your email address will not be published.