എന്‍ ഉരു കേരളത്തിലെ ആദ്യത്തെ പൈതൃക ഗ്രാമം
1 min readഹരിത നന്ദിനി
വയനാട് ജില്ലയിലെ പൂക്കോട് എന്ന സ്ഥലത്ത് കേരളത്തിലെ ആദ്യത്തെ ആദിവാസി പൈതൃക ഗ്രാമമായ എന്‍ ഊരു സ്ഥിതി ചെയ്യുന്നത്. പൂക്കോട് കുന്നിന്‍ ചെരുവില്‍ 25 ഏക്കറിലാണ് എന്‍ ഊരു നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു ട്രൈബല്‍ മാര്‍ക്കറ്റ്, 10 പ്രോട്ടോടൈപ്പ് ആദിവാസി കുടിലുകളുള്ള ഒരു കേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ലാന്‍ഡ്‌സ്‌കേപ്പ് വര്‍ക്കുകള്‍, ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വര്‍ക്ക്‌ഷോപ്പ്, ടൂറിസ്റ്റുകള്‍ക്ക് ആദിവാസി മരുന്നുകള്‍ പരിചയപ്പെടുത്തുന്നതിനുള്ള ഷോപ്പ്, കഫറ്റീരിയ, ആദിവാസി കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ആംഫി തിയേറ്റര്‍, പൈതൃക പാത, കുട്ടികളുടെ പാര്‍ക്ക് എന്നിങ്ങനെ അതി മനോഹതമായാണ് എന്‍ ഊര് സ്ഥാപിച്ചിരിക്കുന്നത്.
ടൂറിസം വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പുകളും സംയുക്തമായി ചേര്‍ന്നാണ് 10 കോടിയോളം രൂപയുടെ പദ്ധതിയില്‍ എന്‍ ഊര് സ്ഥാപിച്ചിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന ആദിവാസി പരമ്പരാഗത അറിവുകളും പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതിനും ആദിവാസി സമൂഹങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഒരു സ്ഥിരം പ്ലാറ്റ്‌ഫോം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എന്‍ ഊരു ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ വയനാട് സബ്കളക്ടര്‍ ശ്രീലക്ഷ്മി പറയുന്നത്.
എന്‍ ഊര് പദ്ധതിയിലൂടെ 50 പേര്‍ക്ക് നേരിട്ടും 1000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ ലഭിക്കാനും സാധ്യതകള്‍ ഉണ്ട്. ഉടന്‍ തന്നെ ലേസര്‍ ഷോയും സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് കലക്ടര്‍ ശ്രീലക്ഷ്മി പറയുന്നത്.
ഗോത്രവര്‍ഗക്കാരുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുമെന്നും അവരുടെ പരമ്പരാഗത അറിവുകള്‍ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തേ തന്നെ പറഞ്ഞിരുന്നു. കേരളാ ടൂറിസത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് എന്ന് തന്നെ പറയാം.
കേരളത്തിലെ വനങ്ങളില്‍ വസിക്കുന്ന, വ്യത്യസ്തമായ സംസ്‌കാരങ്ങളുള്ള ഒട്ടനവധി ആദിവാസി സമൂഹങ്ങളുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് നിന്ന് 2 കിലോമീറ്റര്‍ അകലെ പാര്‍ക്ക് ചെയ്യേണ്ടതിനാല്‍ അവിടെയെത്താന്‍ ജീപ്പ് സര്‍വീസ് ലഭ്യമാണ്. ജീപ്പ് യാത്രയ്ക്ക് 20 രൂപയും ഒരാള്‍ക്ക് പ്രവേശന ഫീസായി 50 രൂപയും ഈടാക്കും.