കേരളത്തിലെ കോര്‍പ്പറേഷനുകള്‍
1 min readവലിയ നഗര പ്രദേശങ്ങളില്‍ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണസ്ഥാപനമാണ് കോര്‍പ്പറേഷനുകള്‍. കോര്‍പ്പറേഷന്റെ തലവന്‍ മേയറാണ്. കേരളത്തില്‍ ആകെയുള്ളത് 6 കോര്‍പ്പറേഷനുകളാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവ.
1940ല്‍ അതായത്, സ്വാതന്ത്ര്യത്തിനു മുന്‍പുതന്നെ രൂപംകൊണ്ട തിരുവനന്തപുരം കോര്‍പ്പറേഷനാണ് കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍. ഏറ്റവും വലിയ കോര്‍പ്പറേഷനും തിരുവനന്തപുരം തന്നെ. അവസാനമായി രൂപീകരിച്ച കോര്‍പ്പറേഷന്‍ കണ്ണൂര്‍ ആണ്. 2015ല്‍.
കോഴിക്കോട് 1962ലും കൊച്ചി 1967ലുമാണ് രൂപീകരിച്ചത്. 2000ലാണ് കൊല്ലം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ രൂപം കൊണ്ടത്.
വൈദ്യുത വിതരണാവകാശമുള്ള കേരളത്തിലെ ഏക കോര്‍പ്പറേഷനാണ് തൃശൂര്‍. കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷനും തൃശൂര്‍ തന്നെ.
100% കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ആദ്യ കോര്‍പ്പറേഷനാണ് കോഴിക്കോട് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍ തിരുവനന്തപുരവും ജനസംഖ്യ കുറഞ്ഞത് തൃശൂരുമാണ്്