ഇന്നത്തെ കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ത്തകളറിയാം

1 min read

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗം, അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ എഡ്യുക്കേഷന്‍ വിഷയത്തില്‍ നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷാ ഫോമും അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9048356933

പരീക്ഷാ അപേക്ഷ
വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎസ്.സി, ബികോം, ബിബിഎ, ബിഎ. മള്‍ട്ടിമീഡിയ, ബിഎ അഫ്‌സല്‍ ഉല്‍ ഉലമ (സിബിസിഎസ്എസ് യുജി) (2019 സിലബസ് , 2019& 2020 പ്രവേശനം ) പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് മെയിന്‍ (സിബിസിഎസ്എസ്‌യു.ജി.)സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022(2020 പ്രവേശനം മാത്രം) പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 23 വരെയും 170 രൂപ പിഴയോടെ നവംബര്‍ 25 വരെയും അപേക്ഷിക്കാം.

പരീക്ഷ
ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2022 റഗുലര്‍, നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ 30ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 21ന് തുടങ്ങും.

പരീക്ഷാ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎ അഫ്‌സലല്‍ ഉലമ, ബി.എസ്‌സി. (മാത്തമാറ്റിക്‌സ്) സിബിസിഎസ്എസ് / സിയുസിബിസിഎസ്എസ് റഗുലര്‍/സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2021 സിയുസിബിസിഎസ്എസ് (2014 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2020 ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

Related posts:

Leave a Reply

Your email address will not be published.