പത്താം ക്ലാസും ഡ്രോയിംഗ് സര്‍ട്ടിഫിക്കറ്റും ഉണ്ടോ? ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ട് അസിസ്റ്റന്റ് ആകാം
1 min readതിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും ഡ്രായിങ്/പെയിന്റിങ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങള്‍ക്കുവേണ്ടി ചിത്രീകരണങ്ങള്‍ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഡിസംബര്‍ 5ന് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034. വിവരങ്ങള്‍ക്ക് www.ksicl.org, 04712333790, 8547971483.
ജൂനിയര്‍ റസിഡന്റ് നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തും. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ. താല്പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകള്‍ നവംബര്‍ 25ന് വൈകിട്ട് മൂന്നിനു മുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസ് ഇമെയില്‍ വഴിയോ നേരിട്ടോ നല്‍കണം.
അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാന്‍ യോഗ്യരായവര്‍ക്ക് മെമ്മോ ഇമെയിലില്‍ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേല്‍വിലാസം, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.