അഗസ്ത്യാര്‍കൂടം കയറിയാലോട്രക്കിങ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു
1 min readഅഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ ബുക്കിങ് ഇന്ന് രാവിലെ 11 മുതല്‍ ആരംഭിച്ചു. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ് നടക്കുക. ഒരു ദിവസം 75 പേര്‍ക്കാണ് ഓണ്‍ലൈന്‍ പ്രവേശനം അനുവദിക്കുക. സന്ദര്‍ശകര്‍ കര്‍ശനമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.int/rekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപയാക്കി ഉയര്‍ത്തി.
പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്‍കൂടം. യാത്രയില്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കൈയില്‍ കരുതാന്‍ പാടില്ല. ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.