കേരളത്തിലെ ജില്ലകളും അവയുടെ ആസ്ഥാനവും

1 min read

14 ജില്ലകളാണ് ഇന്ന് കേരളത്തിലുള്ളത്. ഈ ജില്ലകളും അവയുടെ ആസ്ഥാനവും പരിചയപ്പെടാം. തെക്കു നിന്ന് തുടങ്ങി വടക്കോട്ട് പോകുന്ന രീതിയിലാണ് ജില്ലകളെ പരിചയപ്പെടുത്തുന്നത്.

1)  തിരുവനന്തപുരം ജില്ല – ആസ്ഥാനം തിരുവനന്തപുരം – (രൂപീകരിച്ചത് 1949 ജൂലൈ 1)
2)  കൊല്ലം ജില്ല – ആസ്ഥാനം കൊല്ലം – (രൂപീകരിച്ചത് 1949 ജൂലൈ 1)
3)  പത്തനംതിട്ട ജില്ല – ആസ്ഥാനം പത്തനംതിട്ട – (രൂപീകരിച്ചത് 1982 നവംബർ 1) 13-ാമത്തെ ജില്ലയാണ് പത്തനംതിട്ട
4)  ആലപ്പുഴ ജില്ല – ആസ്ഥാനം ആലപ്പുഴ – (രൂപീകരിച്ചത് 1957 ആഗസ്റ്റ് 17)
5)  കോട്ടയം ജില്ല – ആസ്ഥാനം കോട്ടയം – (രൂപീകരിച്ചത് 1949 ജൂലൈ 1)
6)  എറണാകുളം ജില്ല – ആസ്ഥാനം കാക്കനാട് – (രൂപീകരിച്ചത് 1958 എാപ്രിൽ 1)
7)  തൃശൂർ ജില്ല – ആസ്ഥാനം തൃശൂർ – (രൂപീകരിച്ചത് 1949 ജൂലൈ 1)
8)  ഇടുക്കി ജില്ല – ആസ്ഥാനം പൈനാവ് – (രൂപീകരിച്ചത് 1972 ജനുവരി 26)
9)  പാലക്കാട് ജില്ല – ആസ്ഥാനം പാലക്കാട് – (രൂപീകരിച്ചത് 1957 ജനുവരി 1)
10) മലപ്പുറം ജില്ല – ആസ്ഥാനം മലപ്പുറം – (രൂപീകരിച്ചത് 1969 ജൂൺ 16)
11) കോഴിക്കോട് ജില്ല – ആസ്ഥാനം കോഴിക്കോട് – (രൂപീകരിച്ചത് 1957 ജനുവരി 1)
12) വയനാട് ജില്ല – ആസ്ഥാനം കൽപ്പറ്റ – (രൂപീകരിച്ചത് 1980 നവംബർ 1)
13) കണ്ണൂർ ജില്ല – ആസ്ഥാനം കണ്ണൂർ – (രൂപീകരിച്ചത് 1957 ജനുവരി 1)
14) കാസർഗോഡ് ജില്ല – ആസ്ഥാനം കാസർഗോഡ് – (രൂപീകരിച്ചത് 1984 മെയ് 24)

14ൽ 11 ജില്ലകളുടെ ആസ്ഥാനവും ജില്ലകളുടെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളുടെ ആസ്ഥാനം യഥാക്രമം കാക്കനാട്, പൈനാവ്, കൽപ്പറ്റ എന്നിവയാണ്.

എാറ്റവും തെക്കേ അറ്റത്തുള്ള ജില്ല തിരുവനന്തപുരം, വടക്കേ അറ്റത്തുള്ള ജില്ല കാസർഗോഡ്
എാറ്റവും വലിയ ജില്ല ഇടുക്കി (2023 സെപ്റ്റംബർ 5ലെ ഗസറ്റ് വിജ്ഞാപനപ്രകാരം 4,61,223.14 ഹെക്ടർ വിസ്തൃതി)(വനാവകാശനിയമം അനുസരിച്ച് എടമലക്കുടിയിലെ ആദിവാസികൾക്ക് ഭൂമി അനുവദിച്ചതോടെയാണ് ഇടുക്കി ജില്ല വിസ്തൃതിയിൽ ഒന്നാം സ്ഥാനത്തെത്തിയത്)
(വിസ്തൃതിയിൽ രണ്ടാംസ്ഥാനം പാലക്കാടിനാണ്. 4,48,200 ഹെക്ടർ വിസ്തൃതി)
ചെറിയ ജില്ല ആലപ്പുഴ  (1414 ചതുരശ്ര കിലോമീറ്റർ വിസ്തൃതി)
ജനസംഖ്യ കൂടുതലുള്ള ജില്ല മലപ്പുറം, ജനസംഖ്യ കുറഞ്ഞ ജില്ല വയനാട്  

Related posts:

Leave a Reply

Your email address will not be published.