മഞ്ഞില്‍ കുളിച്ച് മൂന്നാര്‍

1 min read

മൂന്നാര്‍: മൂന്നാറില്‍ ഇന്നും താപനില പൂജ്യത്തിന് താഴെ. ഇന്നലെയും മൂന്നാറില്‍ താപനില പൂജ്യത്തിന് താഴെ ആയിരുന്നു. ഈ വര്‍ഷം ആദ്യമായാണ് ഇന്നലെ മൂന്നാറിലെ താപനില പൂജ്യത്തിലെത്തുന്നത്. സൈലന്റ് വാലി ഗൂഡാര്‍വിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അതിശൈത്യം വൈകിയാണ് എത്തിയിരിക്കുന്നത്.

പകല്‍ താപനില 25 28 ഡിഗ്രിവരെയാണ്‌സാ ധാരണയായി അനുഭവപ്പെടുന്നത്. മൂന്നാറിന്റെ മറ്റിടങ്ങളിലേക്കും അതിശൈത്യം വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.മൈനസിലെത്താനുള്ള സാധ്യതയും ഇവര്‍ തള്ളികളയുന്നില്ല. വരുംദിവസങ്ങളില്‍ വട്ടവടടയില്‍ താപനില മൈനസില്‍ എത്തുമെന്നാണ് കരുതുന്നത്.

Related posts:

Leave a Reply

Your email address will not be published.