എംഡിഎംഎയും ഹാഷിഷ് ഓയലുമായി യുവാവ് പിടിയില്‍
1 min read
കൊച്ചി: എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തണ്ടേക്കാട് എം.എച്ച് കവലയില്‍ കിഴക്കന്‍ വീട്ടില്‍ നിഷാദ് (25) നെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയില്‍, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ലഹരിക്കെതിരെയുള്ള യോദ്ധാവ് ഓപ്പറേഷന്റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ടാക്‌സി ഡ്രൈവറായ ഇയാള്‍ അതിന്റെ മറവിലാണ് വില്‍പന നടത്തിയിരുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്. നിഷാദിന്റെ പേരില്‍ വണ്ടന്‍മേട്, അമ്പലമേട് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണ സംഘത്തില്‍ എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ മാരായ ജോസ്സി.എം.ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, എ.എസ്.ഐ എം.കെ.അബ്ദുള്‍ സത്താര്‍, എസ്.സി.പി.ഒ പി.എ.അബ്ദുള്‍ മനാഫ്, സി.പി.ഒ മാരായ റ്റി.എസ്.അനീഷ്, എ.കെ ബേസില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.ഇതിനിടെ സംസ്ഥാനത്ത് ഇതുവരെയായി 1131 പേര്‍ പൊലീസിന്റെ ലഹരി വരുദ്ധ പദ്ധതിയായ യോദ്ധാവ് വഴി വിവരങ്ങള്‍ കൈമാറിയതായി പൊലീസ് അറിയിച്ചു.
ഒക്ടോബര്‍ ആറ് മുതല്‍ 31 വരെ യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1,131 പേര്‍ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറിയത്. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 144 പേരാണ് മലപ്പുറം ജില്ലയില്‍ വിവരം കൈമാറിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 പേരും ആലപ്പുഴയില്‍ നിന്ന് 76 പേരും ഇക്കാലയളവില്‍ ലഹരിക്കെതിരെ പൊലീസിന് വിവരങ്ങള്‍ കൈമാറി. തിരുവനന്തപുരം സിറ്റി 54, കൊല്ലം സിറ്റി 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട 42, കോട്ടയം 51, ഇടുക്കി 34, എറണാകുളം സിറ്റി 69, എറണാകുളം റൂറല്‍ 74, തൃശൂര്‍ സിറ്റി 60, തൃശൂര്‍ റൂറല്‍ 39, പാലക്കാട് 52, കോഴിക്കോട് സിറ്റി 61, കോഴിക്കോട് റൂറല്‍ 67, വയനാട് 19, കണ്ണൂര്‍ സിറ്റി 48, കണ്ണൂര്‍ റൂറല്‍ 10, കാസര്‍ഗോഡ് 27 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്ന് വിവരങ്ങള്‍ വെളിപ്പെടുത്തിയവരുടെ എണ്ണം. എന്നാല്‍ ലഭിച്ച രഹസ്യവിവരങ്ങളില്‍ എന്ത് നടപടിയെടുത്തെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.