ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി, യുവാവ് അറസ്റ്റില്‍

1 min read

കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞി ദിവസമാണ് സംഭവം. പത്തനംതിട്ട ഇരവിപേരൂര്‍ ഭാഗത്ത് കല്ലേലില്‍ വീട്ടില്‍ ഷിജിന്‍ തോമസിനെ (23) യാണ് ഗാന്ധിനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഷിജി അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. തിരുവല്ലയില്‍ നിന്നാണ് ഷിജിന്‍ തോമസിനെ പൊലീസ് പെണ്‍കുട്ടിയുമായി പിടികൂടിയത്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പെണ്‍കുട്ടികളെ യുവാവ് ഇത്തരത്തില്‍ കെണിയിലാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സമൂഹമാധ്യമ അക്കൌണ്ടുകളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ കോട്ടയം ചങ്ങനാശേരി കറുകച്ചാലില്‍ പൊലീസ് സ്റ്റേഷനുമുന്നിലിട്ട് പെണ്‍കുട്ടിയെ കുത്തിയ യുവാവിനെ പൊലീസ് പിടികൂടി. കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണ് അഖില്‍. .

പാമ്പാടി കുറ്റക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയ്ക്കാണ് കത്രികകൊണ്ട് കുത്തേറ്റത്. സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതായിരുന്നു പെണ്‍കുട്ടി. കൈ വിരലിലന് കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടര്‍ന്ന് പെണ്‍ക്കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല. ആക്രമണം പ്രണയപ്പകയെ തുടര്‍ന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related posts:

Leave a Reply

Your email address will not be published.