ലോകകപ്പ് ക്രിക്കറ്റ് :  ആരായിരിക്കും ഇന്ത്യയെ നേരിടുക

1 min read

 ശ്രീലങ്ക- ന്യൂസിലാന്‍ഡ് മത്സരത്തില്‍ ഏതാണ്ട് തീരുമാനമാകും

 ലോകകപ്പ് ക്രിക്കറ്റില്‍  സെമിഫൈനലില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടിവരിക ആരെയായിരിക്കും. ഇന്ത്യ ഒന്നാമതായും ദക്ഷിണാഫ്രിക്ക രണ്ടാമതായും സെമിയിലെത്തിക്കഴിഞ്ഞു.  കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ തോല്പിച്ചതോടെ ആസ്‌ത്രേല്യയും മൂന്നാമതായി സെമിയിലെത്തി. ഇനി സെമിയിലെത്തുന്ന നാലാമത്തെ ടീമാരായിരിക്കും. ന്യൂസിലാന്‍ഡ്, അഫ്ഘാനിസ്ഥാന്‍, പാകിസ്ഥാന്‍ ഈ മൂന്ന് ടീമുകളിലൊന്നായിരിക്കും അവസാനമായി സെമിയിലെത്തുക. അവരെയായിരിക്കും ഇന്ത്യ സെമിഫൈനലില്‍ നേരിടുക.  ഗ്ലെന്‍ മാക്‌സവെല്ലിന്റ െഡബിള്‍ സെഞ്ചുറിയാണ്  അഫ്ഗാനിസ്ഥാനെ തോല്പിക്കാന്‍ ആസ്‌ത്രേല്യയെ സഹായിച്ചത്. റണ്‍ റേറ്റ് കൂടി പരിഗണിച്ചാവും നാലാമത്തെ ടീം തിരഞ്ഞെടുക്കപ്പെടുക.

 മൂന്നുടീമുകള്‍ക്കും അവരുടെ അവസാന മത്സരം ജയിച്ചേ തീരൂ. അതേ സമയം മൂന്നില്‍ ഏതെങ്കിലും ഒരു ടീം മാത്രം തോല്ക്കുകയാണെങ്കില്‍ അവര്‍ പുറത്താകും. അടുത്ത മൂന്നുകളികളെ ആശ്രയിച്ചാകും ഫലമെന്ന് വ്യക്തം.

  ഒന്നാമത്തെ സാദ്ധ്യത

 വ്യാഴ്ാഴ്ച നടക്കുന്ന ന്യൂസിലാന്‍ഡ്- ശ്രീലങ്ക മത്സരത്തില്‍ ന്യൂസിലാന്‍ഡ് ജയിക്കുകയാണെങ്കില്‍ അവരായിരിക്കും സെമിയിലെത്തുന്ന നാലാമത്തെ ടീം.  ഏറ്റവും നല്ല നെറ്റ് റണ്‍ റേറ്റാണ് ന്യൂസിലാന്‍ഡിനുളളത്. 0.398
 പാകിസ്ഥാന്റെ റണ്‍ റേറ്റ് 0.036 ആണ്. അതേ സമയം റണ്‍റേറ്റില്‍ പിറകിലുള്ളത് അഫ്ഗാനിസ്ഥാനാണ്. -0.338 മാത്രം.

 സെമിഫൈനലുറപ്പിച്ച ദക്ഷിണാഫ്രിക്കയെ നേരിടുന്ന  അടുത്ത കളിയില്‍ നേരിടുന്ന അഫ്ഗാനിസ്്ഥാന്   വലിയ റണ്‍റേറ്റിലുള്ള വിജയം ഉണ്ടെങ്കില്‍ മാത്രമേ സെമിയില്‍ കയറാന്‍ കഴിയൂ. ന്യൂസിലാന്‍ഡ് ശ്രീലങ്കയെ തോല്പിച്ചാല്‍
അഫ്ഗാനിസ്ഥാന്റെ സാദ്ധ്യത ഇല്ലാതാകും.  അതേ സമയം പാകിസ്ഥാന്‍ തങ്ങളുടെ അവസാനത്തെ ലീഗ് മത്സരം കളിക്കുന്നത് ഇംഗഌണ്ടുമായാണ്. ശനിയാഴ്‌യാണ് ഈ കളി.  അപ്പോഴേക്കു ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും തങ്ങളുടെ കളി പൂര്‍ത്തിയായിക്കാണും. അതുകൊണ്ട് തന്നെ കൃത്യമായി എത്രറണ്‍ റേറ്റ് നേടിയാല്‍ തങ്ങള്‍ക്ക് സെമിഫൈനലില്‍ കയറാമെന്ന്  വ്യക്തമായ  ധാരണയുമായിട്ടായിരിക്കും പാകിസ്ഥാന്‍ ടീം ഇംഗള്ണ്ടിനെ നേരിടുക.  എന്നാല്‍ ന്യൂസിലാന്‍ഡ് നല്ല മാര്‍ജിനാണ് ശ്രീലങ്കയെ തോല്പിക്കുന്നതെങ്കില്‍ അസാദ്ധ്യമായ വിജയലക്ഷ്യവുമായിട്ടായിരിക്കും പാകിസ്ഥാന കളിക്കേണ്ടി വരിക. കാരണം അവരുടെ റണ്‍റേറ്റ് ന്യൂസിലാന്‍ഡിനേക്കാള്‍ വളരെ താഴെയാണ്.

 അടുത്ത സാദ്ധ്യത

 ന്യൂസിലാന്‍ഡ് ശ്രീലങ്കയോട് തോല്‍ക്കുകയും അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫിക്കയെ തോല്പിക്കുകയും ചെയ്താല്‍  പാകിസ്ഥാന്റെ സാദ്ധ്യത കൂടും.അവര്‍ക്ക് ഇംഗ്ലണ്ടിനെ തോലിച്ചാല്‍ മതി. അപ്പോള്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും 10 വീതവും ന്യൂസിലാന്‍ഡഡിന് 8 പോയിന്റുമേ ഉണ്ടാവൂ.  അഫ്ഗാനിസ്ഥാന് റണ്‍റേറ്റ് കുറവായതിനാല്‍ പാകിസ്ഥാനാണ്
അപ്പോള്‍ സാദ്ധ്യത.

 മൂന്നാമത്തെ സാദ്ധ്യത
 പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍
എന്നീ മൂന്നു ടിമുകളും തങ്ങളുടെ
അടുത്ത മത്സരം തോല്‍ക്കുകയാണെങ്കില്‍  മൂന്നു പേര്‍ക്കും ഒരോ പോയിന്റ് ആകും. അപ്പോഴും റണ്‍റേറ്റ് പരിഗണിക്കും. അങ്ങനെ വന്നാല്‍ ്‌ന്യൂസിലാന്‍ഡിനാകും സാദ്ധ്യത കൂടുതല്‍.

 നാലാമത്തെ സാദ്ധ്യത
 ശ്രീലങ്ക- ന്യൂസിലാന്‍ഡ് മത്സരം മഴ മൂലം മാറ്റിവയ്ക്കുകയും  പാകിസ്ഥാന്‍ അവരുടെ കളി ജയിക്കുകയും ചെയ്താല്‍ പാകിസ്ഥാന്  സെമിയില്‍ കടക്കാം.  കാരണം അഫ്ഗാനിസ്ഥാനേക്കാള്‍ റണ്‍റേറ്റ ്കൂടുതല്‍ പാകിസ്ഥാനാണ് ഉള്ളത്.
 അതേ സമയം മൂന്നു കളികളും മഴ മുടക്കിയാലും റണ്‍റേറ്റിന്റെ പുറത്ത് ന്യൂസിലാന്‍ഡിന് സെമിയില്‍ കയറാം.

 അതുകൊണ്ട് ന്യൂസിലാന്‍ഡും  ശ്രീലങ്കയും തമ്മിലുള്ള വ്യാഴാഴ്ചത്തെ കളിയെ ആശ്രയിച്ചാണ്  ഇന്ത്യാ – പാകിസ്ഥാന്‍ സെമിഫൈനല്‍ ഉണ്ടാകുമോ എന്ന് പറയാന്‍ കഴിയുക.

ReplyForward

Related posts:

Leave a Reply

Your email address will not be published.