ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലി സ്ത്രീകളുടെ തല്ലുമാല വീഡിയോ

1 min read

മുംബൈ: മുബൈയിലെ ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലി സ്ത്രീകളുടെ തമ്മിലടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. കുറച്ച് ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് സ്ത്രീകള്‍ സീറ്റിനായി വഴക്കിടുന്ന വീഡിയോയാണ് പുറത്തായത്. റോഡ്‌സ് ഓഫ് മുംബൈ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ചിത്രം പങ്കുവെച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി പ്രായമായ ഒരു സ്ത്രീയുടെ മുടി പിടിച്ചു വലിക്കുന്നതുമുതലാണ് തമ്മിലടി ആരംഭിക്കുന്നത്. പ്രായമായ സ്ത്രീയെ പെണ്‍കുട്ടി ആക്രമിച്ചപ്പോള്‍ മറ്റൊരു സ്ത്രീ തടയാനെത്തി. പിന്നീടുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ അവസാനിച്ചു. മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് മര്‍ദ്ദനം തുടര്‍ന്നത്. ഇവരെ പിടിച്ചുമാറ്റാന്‍ ചില യാത്രക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

രണ്ടാഴ്ച മുമ്പും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥക്കും മര്‍ദ്ദനമേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. നിരവധി പേരാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. താനെപന്‍വേല്‍ ലോക്കല്‍ ട്രെയിനിലായിരുന്നു സംഭവം. ടര്‍ബെ സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാര്‍ തര്‍ക്കത്തിലായി. സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാന്‍ അനുവദിച്ചു. എന്നാല്‍, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തര്‍ക്കം അടിയില്‍ കലാശിച്ചു. പിന്നീട് സ്ത്രീകളുടെ കൂട്ടത്തല്ലിനാണ് യാത്രക്കാര്‍ സാക്ഷ്യം വഹിച്ചത്.

തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച പൊലീസുകാരിക്കും സ്ത്രീകളില്‍ നിന്ന് മര്‍ദ്ദനമേറ്റു. ഇവര്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.